കോട്ടയം: സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാതിനെ തുടര്‍ന്ന് പുതുപ്പളളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് പി തോമസിന്റെ ഭാര്യ ഗീതു പൊലീസില്‍ പരാതി നല്കി. അധിക്ഷേപം മാനസികമായി വേദനിപ്പിച്ചെന്നും പൊലീസ് ഉചിത നടപടി സ്വീകരിക്കണമെന്നുമാണ് കോട്ടയം എസ്പിക്ക് ഗീതു പരാതി നല്‍കിയത്.
കോണ്‍ഗ്രസ് അനുകൂല പേജില്‍ നിന്നാണ് അധിക്ഷേപ വിഡിയോ പ്രചരിച്ചത് എന്ന് ഗീതു പറഞ്ഞു. ഒമ്പത് മാസം ഗര്‍ഭിണിയായ തന്നെ അപമാനിച്ചു. കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നല്‍കിയതെന്ന് ഗീതു മാധ്യമങ്ങളോട് പറഞ്ഞു.
ഭാര്യ ഗീതുവിനെതിരെ നേരെ മോബ് ലഞ്ചിംഗിന് സമാനമായ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടാകുന്നു എന്നാണ് ജെയ്ക് സി തോമസ് പറഞ്ഞത്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ തനിക്കെതിരെയും സൈബര്‍ അധിക്ഷേപം ഉണ്ടായി എന്നും ജെയ്ക് പറഞ്ഞു.
നേരത്തേ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ ഇളയ മകളും യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ സഹോദരിയുമായ അച്ചു ഉമ്മനെതിരെയും സൈബര്‍ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: