തിരുവനന്തപുരം: ജനങ്ങള്‍ സഹകരിച്ചാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം.
വാഷിംഗ് മെഷീന്, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കരുത്. വീട്ടില്‍ പത്തു വൈദ്യുതി വിളക്കുളളവര് രണ്ടെണ്ണമെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. നിയന്ത്രണം വേണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശമെന്നും കൃഷ്ണന് കുട്ടി പറഞ്ഞു.
നിലവില്‍ ലോഡ്ഷെഡിംഗും പവര്‍കട്ടും പരിഗണനയിലില്ല.മഴ പെയ്യുമെന്ന പ്രതീക്ഷയാണുളളത്. 3000 ടിഎംസി വെള്ളമുണ്ടായിട്ടും ജലസേചനം വൈദ്യുതി ഉല്പാദനം എന്നിവയ്ക്ക് 300 ടിഎംസി മാത്രമാണ് ഉപയോഗിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നാം ശ്രദ്ധിക്കേണ്ടത് ഉല്‍പ്പാദനമേഖലയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നതാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: