ബ്രിട്ടന്റെ ചരിത്രത്തില്‍ കറുത്ത ബുധനാഴ്ച എന്ന പ്രയോഗം സ്ഥാനം പിടിച്ചത് ജോര്‍ജ്ജ് സോറോസ് കാരണമാണ്. ബ്രിട്ടന്റെ റിസര്‍വ്വ് ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ന്ന് വീണത് ജോര്‍ജ്ജ് സോറോസ് കാരണമാണ്. ബ്രിട്ടന്റെ കറന്‍സിയായ പൗണ്ടിനെ വാതുവെപ്പിലൂടെ പൊളിച്ചടുക്കുക വഴി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലംപൊത്തുകയും ഈ കളിയിലൂടെ 100 കോടി ഡോളര്‍ (അതും 1992ല്‍) ലാഭം നേടുകയും ചെയ്ത കള്ളക്കളിക്കാരനാണ് ജോര്‍ജ്ജ് സോറോസ്.
ഇപ്പോള്‍ അദാനിയ്‌ക്കെതിരെ ഒസിസിആര്‍പി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസും എന്‍ജിഒകളും വ്യാജവാര്‍ത്താസ്പെഷ്യലിസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ തകര്‍ത്താടുകയാണ്. നിരവധി ദുര്‍ബുദ്ധികളായ വിദേശമാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളായ ഒസിസിആര്‍പി എന്ന സംഘടനയ്‌ക്ക് പണം നല്‍കുന്നത് ജോര്‍ജ്ജ് സോറോസാണ്. ലോകരാഷ്‌ട്രങ്ങളിലെ ജനാധിപത്യമെന്ന സ്വര്‍ണ്ണപാത്രത്തെ അഴിമതിയും കുറ്റകൃത്യവും ചേര്‍ന്ന് മൂടുമ്പോള്‍ അതിനെ വീണ്ടെടുക്കലാണ് തന്റെ ജോലിയെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ജോര്‍ജ്ജ് സോറോസ്. ലോകത്തെ അതിസമ്പന്നനായ ഈ കോടീശ്വരന്‍ പണം സമ്പാദിച്ചത് അധികവും വളഞ്ഞ വഴിയിലൂടെയാണ്. പിന്നെ എങ്ങിനെയാണ് ഇദ്ദേഹം ലോകത്തിലെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന വ്യക്തിയാകുന്നത്? എന്നാല്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ പണിയെടുക്കുന്നത് ജോര്‍ജ്ജ് സോറോസിന് വേണ്ടിയാണ്.
ഒസിസിആര്‍പി അദാനിയ്‌ക്കെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആരോപണമല്ലാതെ തെളിവുകളില്ല. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞ അതേ കുറ്റാരോപണങ്ങള്‍ രാഹുല്‍ ഗാന്ധിയും ജയറാം രമേഷും വാര്‍ത്താസമ്മേളനങ്ങളില്‍ വെറും ആവര്‍ത്തിക്കുകയാണ്. വ്യാജവാര്‍ത്തക്കാരും മോദി വിരുദ്ധ എന്‍ജിഒകളും കോണ്‍ഗ്രസ് ട്രോളന്‍മാരും അദാനിയെ കുറ്റവാളിയെപ്പോലെ അവതരിപ്പിക്കുകയാണ്. എന്താണ് അദാനി ചെയ്ത കുറ്റം? അതിന് വ്യക്തമായ ഒരു മറുപടിയുമില്ല. വിനോദ് അദാനി നിര്‍ദേശിച്ച പ്രകാരം അദാനിയുടെ ഓഹരികളില്‍ പണം മുടക്കിയ മൗറീഷ്യസിലെ കമ്പനിയെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറഞ്ഞ 360 വണ്‍ ആ ആരോപണം നിഷേധിച്ചിരിക്കുകയാണ്. അവര്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഇക്കാര്യം എഴുതിയും നല്‍കിക്കഴിഞ്ഞു.
വിനോദ് അദാനി പറയുന്നതിനനുസരിച്ച് അദാനി ഓഹരികളില്‍ പണം നിക്ഷേപിക്കുന്ന ഒരു വ്യക്തി ചാന്‍ ചുങ് ലിങ് എന്ന ചൈനക്കാരനാണെന്നാണ് രാഹുല്‍ ഗാന്ധി ഇത്രയും കാലം പറഞ്ഞിരുന്നത്. മോദി സര്‍ക്കാര്‍ രഹസ്യമായി ചൈനയെ പ്രേമിക്കുന്നുവെന്ന് ഈ ഉദാഹരണം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒആര്‍സിസിപി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചാന്‍ ചുങ് ലിങ് തായ് വാന്‍ സ്വദേശിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇത്രയും കാലം മോദിയുടെ ചൈനാപ്രേമത്തെക്കുറിച്ച് ഗീര്‍വാണം അടിച്ചിരുന്ന രാഹുല്‍ഗാന്ധി ഇനി എന്ത് പറയും? രാഹുല്‍ഗാന്ധി എന്ന രാഷ്‌ട്രീയക്കാരന്റെ കഴമ്പില്ലാ്യമയാണ് ഇവിടെ തെളിയുന്നത്.
അതുപോലെ യുഎഇ ബിസിനസുകാരനായ നാസർ അലി ഷബാൻ അലി, തായ് വാന്‍ സ്വദേശിയായ ചാങ് ചുങ്-ലിംഗ് എന്നിവരുടെ ഓഫ്‌ഷോർ കമ്പനികൾ വഴിയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിയതെന്ന് ഒസിസിആര്‍പി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുവെങ്കിലും ഇതിന് തെളിവ് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്തായാലും ഒസിസിആര്‍പി റിപ്പോര്‍ട്ടും ഇതിനെ പിന്താങ്ങുന്ന ഫിനാന്‍ഷ്യല്‍ ടൈംസ്, ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടുകള്‍ എല്ലാം അത്രയ്‌ക്ക് നേരുള്ളതാണെന്ന് പൊതുജനത്തിന് സംശയമുള്ളതിനാല്‍ വെള്ളിയാഴ്ച അദാനി ഓഹരികള്‍ തിരിച്ചുകയറാന്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ജോര്‍ജ്ജ് സോറോസിന് വേണ്ടി ഇന്ത്യയില്‍ വിടുവേല ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു ലക്ഷ്യമേയുള്ളൂ- പുകമറ സൃഷ്ടിച്ച് അദാനിയെ വിവാദത്തിലാക്കുക വഴി ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന്മേല്‍ വാദം കേള്‍ക്കുന്ന സുപ്രീംകോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: