ന്യൂഡല്‍ഹി: തമിഴ് ചലച്ചിത്ര താരം ആര്.മാധവന് പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസിഡന്റായി നിയമിച്ചു. ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനും മാധവനാണ്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് നിയമനവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മാധവനെ അനുരാഗ് താക്കൂര്‍ അഭിനന്ദിക്കുകയും ചെയ്തു. മാധവന്റെ അനുഭവ സമ്പത്തും എത്തിക്സും ഇന്‍സ്റ്റിറ്റിയൂട്ടിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റാക്കിയതിന് മാധവന് അനുരാഗ് താക്കൂറിനോട് നന്ദി പറഞ്ഞു. തന്റെ കഴിവിന്റെ പരമാവധി ഇന്‍സ്റ്റിറ്റിയൂട്ടിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മാധവന് സംവിധാനം ചെയ്ത റോക്കട്രി: ദ നമ്പി എഫക്ട്സ് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.
ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതമാണ് റോക്ക്ട്രി ദ നമ്പി എഫ്ക്ട് പറഞ്ഞത്. ശശികാന്ത് സംവിധാനം ചെയ്യുന്ന ടെസ്റ്റ് എന്ന ചിത്രത്തിലാണ് മാധവന് ഇപ്പോള്‍ അഭിനയിക്കുന്നത്.
1996 ല്‍ പുറത്തെത്തിയ ഇസ് രാത് കി സുബാ നഹീ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെയാണ് മാധവന്റെ സിനിമാ പ്രവേശം. 2000 ല്‍ പുറത്തെത്തിയ മണി രത്നം ചിത്രം അലൈപായുതേ ആണ് മാധവന്റെ കരിയര്‍ ബ്രേക്ക്. മൂന്ന് പതിറ്റാണ്ടോളം നീളുന്ന കരിയറില്‍ ഹിന്ദിയും തമിഴും കൂടാതെ ഇംഗ്ലീഷ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: