മുംബൈ: അഴിമതിയ്‌ക്ക് പേര് കേട്ട നേതാവാണ് ലാലു പ്രസാദ് യാദവ്. ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കുമ്പോഴും ഇദ്ദേഹം നടത്തിയ അഴിമതികളുടെ കോടിക്കണക്ക് കേട്ടാല്‍ തല ചുറ്റിപ്പോകും.
इंडिया गठबंधन की बैठक में विपक्षी नेताओं ने दिखाई शक्ति
◆ एकसाथ दिखे सीताराम येचुरी, लालू यादव और तेजस्वी यादव #INDIAAlliance #MumbaiMeeting | #LaluPrasadYadav pic.twitter.com/oXcMP7Nnpu
— News24 (@news24tvchannel) August 31, 2023
ഇപ്പോള്‍ ലാലു പ്രസാദ് യാദവിന് ഏറ്റവും വലിയ ചങ്ങാതിമാരായിരിക്കുന്നത് ആദര്‍ശത്തിന്റെയും തൊഴിലാളി വിപ്ലവത്തിന്റെയും പേരില്‍ വീമ്പിളക്കുന്ന ഇന്ത്യയിലെ രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതാക്കളാണ്- സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ നേതാവ് രാജയും.
മുംബൈയില്‍ ചേര്‍ന്ന പ്രതിപക്ഷപാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യ യോഗത്തില്‍ ലാലു പ്രസാദ് യാദവിനെ ആനിയിച്ചു കൊണ്ടുവരുന്ന യെച്ചൂരിയുടെയും രാജയുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സഹോദരനെപ്പോലെ, അതല്ലെങ്കില്‍ ഒരു ആരാധ്യപുരുഷനെപ്പോലെയാണ് യെച്ചൂരിയും രാജയും ലാലു പ്രസാദ് യാദവിനെ ഇടത്തും വലത്തും നിന്ന് ആനയിക്കുന്നത്. പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ മുങ്ങിത്താണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദയനീയാവസ്ഥയാണ് ഈ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: