തിരുവനന്തപുരം: സമൂഹത്തെ ഏറെ സ്വാധീനിക്കുന്നത് സാംസ്കാരിക നായകന്മാരാണെന്ന് സംവിധായകന് യദു വിജയകൃഷ്ണന്. പഠിച്ച് ജോലി നേടകു എന്നതിനപ്പുറം കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരുമായി കുട്ടികള്‍ വളരണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഉണ്ടാകണം. ബാലഗോകുലം ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജോലി വെറും യാന്ത്രികമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് രാഷ്ട്രീയക്കാരുടെ താല്‍പ്പര്യത്തിനനുസരിച്ചാണ്, എന്നാല്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാംസ്കാരിക നായകന്മാരെ കൂടുതല്‍ ആശ്രയിക്കുന്നു. അവര്‍ക്ക് ജനങ്ങളെ ഏറെ സ്വാധീനിക്കാന്‍ കഴിയുന്നു എന്നതാണ് കാരണം. യദു വിജയകൃഷ്ണന് പറഞ്ഞു.
ജീവിതത്തെ മന്ദസ്മിതം കൊണ്ട ശ്രീകൃഷ്ണനെയാണ് കുട്ടികള്‍ മാതൃകയാക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബാലസംസ്കാര കേന്ദ്രം ചെയര്മാന് എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. പ്രൊഫ. ടി എസ് അധ്യക്ഷം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: