തൃശ്ശൂര്‍: പുലികളി സംഘത്തിന് ധനസഹായവുമായി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റില്‍ നിന്നുമാണ് ധനസഹായം നല്‍കിയത്. ഓരോ പുലികളി സംഘത്തിനും സുരേഷ് ഗോപി നേരിട്ടെത്തി 50,000 രൂപ വീതം കൈമാറി.
നേരത്തെ കേന്ദ്ര സര്‍ക്കാരും പുലികളി സംഘങ്ങള്‍ക്ക് ധനസഹായം അനുവദിച്ചിരുന്നു. ഓരോ സംഘത്തിനും ഒരു ലക്ഷം രൂപ വീതമാണ് കേന്ദ്ര സംസ്‌കാരിക വകുപ്പ് സഹായധനം അനുവദിച്ചത്. സര്‍ക്കാര്‍ നല്‍കുന്ന ഒരുലക്ഷത്തിന് പുറമേയാണ് താന്‍ നല്‍കുന്ന 50,000 രൂപയെന്ന് സുരേഷ് ഗോപി അറിയിച്ചു.
തൃശൂരിനെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്കുചേരലിനോട് ചേര്‍ന്ന് എന്റെ മകളുടെ പേരിലുള്ള നല്‍കല്‍ കൂടിയുണ്ടാകണമെന്ന് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ ആദ്യ ഡ്രാഫ്റ്റ് ഇവിടെ കൊടുക്കാന്‍ വേണ്ടിയാണ് വന്നത്. ഒരു ലക്ഷം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. അതിന്റെ കൂടെ 50,000 രൂപ കൂടി ഓരോ സംഘത്തിനും നല്‍കുന്ന ചടങ്ങിനായാണ് ഇവിടെയെത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം പുലിച്ചുവടുകളും പുലിത്താളവും നെഞ്ചിലേറ്റി തൃശ്ശൂരില്‍ പുലിയിറങ്ങി. സ്വരാജ് റൗണ്ടില്‍ വൈകീട്ട് നാലോടെയാണ് പുലിക്കളിയുടെ ഫഌഗ് ഓഫ് നടന്നത്. 51 പുലികള്‍ വീതമുള്ള അഞ്ചു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയില്‍ പങ്കെടുക്കുന്നത്. ഓരോ സംഘത്തിലും 35 വീതം വാദ്യക്കാരും അണിനിരന്നു.
അയ്യന്തോള്‍ ദേശം, കാനാട്ടുകര ദേശം, സീതാറാം മില്‍, ശക്തന്‍ പുലിക്കളി സംഘം, വിയ്യൂര്‍ സെന്റര്‍ എന്നിവയാണ് ഇത്തവണ പുലിക്കളിക്കിറങ്ങുന്നത്. അയ്യന്തോള്‍, സീതാറാം മില്‍ സംഘങ്ങള്‍ക്കായി പെണ്‍പുലികളും രംഗത്തിറങ്ങും. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള എട്ടു മീറ്റര്‍ ഉയരത്തിലുള്ള ട്രോഫിയാണ് ഇത്തവണത്തെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: