വാഷിംഗ്ടണ്‍: റഷ്യ ചന്ദ്രനിലേക്കയച്ച ലൂണ 25 എന്ന പര്യവേക്ഷണപേടകം തകര്‍ന്ന് വീണ് ചന്ദ്രനില്‍ 10 മീറ്ററോളം വ്യാപ്തിയുള്ള ഗര്‍ത്തം ഉണ്ടായെന്ന് യുഎസിലെ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. ഈ ഗര്‍ത്തത്തിന്റെ ചിത്രംനാസ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.
The fall of the Russian Luna-25 station could have formed a new crater on the Moon, according to NASA.
The agency publishes footage of the surface of Moon taken by a probe. The image from August 2023 shows a depression that was not present in the photo taken in June 2020. pic.twitter.com/GTMBNufdsD
— War&Peace (@realpeacenotwar) September 1, 2023
ഇന്ത്യയുടെ ചന്ദ്രയാന്‍ 3 പോലെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലൂണയെ ഇറക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആഗസ്ത് 19ന് നിയന്ത്രണം വിട്ട് ലൂണ തകര്‍ന്നു വീണു. ഇത്രയും ഭാരമേറിയ ലൂണ വീണതിന്റെ ആഘാതത്തിലാണ് ചന്ദ്രനില്‍ 10 മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം രൂപപ്പെട്ടത്. നാസ ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
നാസയുടെ ബഹിരാകാശ വാഹനമായ എല്‍ആര്‍ഒ (ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍) ആണ് ഈ അഗാധ ഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തിയത്. ലൂണ 25 തകര്‍ന്നുവീണുവെന്ന് കരുതുന്ന ഇടത്തിന് അടുത്താണ് ഈ ഗര്‍ത്തമെന്നതിനാല്‍ ഇത് ലൂണ തകര്‍ന്നുവീണത് മൂലമുണ്ടായതാകാമെന്ന് നാസ അനുമാനിക്കുകയായിരുന്നു.
47 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യ നടത്തിയ ചാന്ദ്രപര്യവേക്ഷണ ദൗത്യമായിരുന്നു ലൂണ 25. ഈ പരാജയത്തിന്റെ കാരണങ്ങള്‍ റഷ്യ പഠിച്ചുവരികയാണ്. അട്ടിമറിയുണ്ടോ എന്നും സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: