തിരുവനന്തപുരം: സിനിമാ- സീരിയൽ താരം അപർണ്ണ നായരുടെ മരണത്തിൽ നടുക്കം മാറാതെ നാട്ടുകാരും ആരാധകരും. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തിരുവനന്തപുരത്ത് കരമന തളിയലിലുള്ള വാടക വീട്ടിൽ അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അപർണ്ണ നായരുടെ പേരിൽ ഒരു ഫേസ്ബുക്ക് പേജും, ഇൻസ്റ്റഗ്രാം പേജുമാണ് ഉള്ളത്. ഫേസ്ബുക്കിൽ സജീവമല്ലെങ്കിലും ഇൻസ്റ്റയിൽ സജീവമായിരുന്നു. മരണത്തിനു തൊട്ടു മുൻപും ഇൻസ്റ്റയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ അഭിനേത്രി എന്ന നിലയിലല്ല, ഭാര്യയും അമ്മയും എന്ന നിലയിലായിരുന്നു അപർണയുടെ ഇടപെടലുകൾ.
ഭർത്താവും രണ്ട് പെൺകുഞ്ഞുങ്ങളും അടങ്ങുന്നതാണ് അപർണയുടെ കുടുംബം. എന്റെ ഉണ്ണി കളി പെണ്ണ്’ എന്ന് ക്യാപ്‌ഷൻ നൽകിയ ഇളയമകളുടെ മുഖമുള്ള പോസ്റ്റാണ് അപർണ അവസാനമായി ഇട്ടിട്ടുള്ളത്. അതിനു തൊട്ടു മുൻപായി കാണുന്നത് പ്രസന്നവദനയായി, സാരി ചുറ്റി നിൽക്കുന്ന അപർണയുടെ കുറച്ചേറെ ചിത്രങ്ങളുള്ള ഒരു റീൽസ് വീഡിയോയുംഈ കുഞ്ഞുങ്ങളെ തനിച്ചാക്കി പോകാൻ അപർണ്ണയ്‌ക്ക് എങ്ങനെ സാധിച്ചു എന്നാണ് പലരും ചോദിക്കുന്നത്.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നു. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. ഭര്‍ത്താവ്: സഞ്ജിത്, മക്കള്‍: ത്രയ, കൃതിക.
മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അപര്‍ണ നായര്‍ അഭിനയിച്ചിട്ടുണ്ട്.
അപർണയുടെ മരണസമയം തളിയയിലെ വീട്ടിൽ അമ്മയും സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. വഴക്ക് പതിവായിരുന്നു എന്ന് നാട്ടുകാർ: അപർണ്ണയും കുടുംബവും തളിയലിൽ വാടകയ്‌ക്ക് താമസിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. അയൽക്കാരുമായി അടുത്തിടപഴകാത്ത സ്വഭാവമായിരുന്നു അപർണ്ണയുടേത് എന്ന് നാട്ടുകാർ പറയുന്നു. അപർണ്ണയും മെഡിക്കൽ റെപ്രസെൻ്റേറ്റീവ് ആയ ഭർത്താവും രണ്ട് പെൺകുട്ടികളുമാണ് ഇവിടെ താമസം. മൂത്ത കുട്ടിക്ക് എട്ടാം ക്ലാസിൽ പഠിക്കുന്നു. ഇളയ കുട്ടിക്ക് മൂന്ന് വയസ്. അപർണ്ണയുടെയും ഭർത്താവിന്റെയും രണ്ടാം വിവാഹമാണ്. തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായും അപർണ്ണ നായർ ജോലി നോക്കിയിരുന്നു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നു. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. ഭര്‍ത്താവ്: സഞ്ജിത്, മക്കള്‍: ത്രയ, കൃതിക.
മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അപര്‍ണ നായര്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: