ന്യൂദല്‍ഹി: സെപ്തംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പ്രഖ്യാപിച്ചതിനു പിന്നാലെ നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിയമത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
നിയമനിര്‍മ്മാണത്തിനായി മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഒരു കമ്മിറ്റി രൂപീകരിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള സാധ്യത അന്വേഷിക്കുക മാത്രമല്ല, സമവായത്തിനും നിയമനിര്‍മ്മാണത്തിന്റെ സുഗമമായ പാസാക്കലിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെടുന്നതിനാണ് സമിതി രൂപീകരിച്ചതെന്ന് ചില വൃത്തങ്ങള്‍ അറിയിച്ചു.
ഒരു വര്‍ഷം ഒന്ന് എന്ന കണക്കില്‍ രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് കാരണമുള്ള പെരുമാറ്റച്ചട്ട മാനദണ്ഡങ്ങള്‍ ഭാരതത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നവെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് മോദി സര്‍ക്കാര്‍ ഇത്തരം ഒരു ആശയവുമായി മുന്നോട്ട് വന്നത്. ഒരേസമയം വോട്ടെടുപ്പ് സംബന്ധിച്ച് ചര്‍ച്ച നടത്താനും സമവായത്തോടെ നടത്താനും പ്രധാനമന്ത്രി പലതവണ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
1967 വരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടന്നിരുന്നെങ്കിലും ഏതാനും സംസ്ഥാനങ്ങളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ ഈ രീതി മാരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക