പല്ലെക്കിലെ: കടുത്ത പരീക്ഷണം നേരിടേണ്ടിവന്നതിനൊടുവില് ബംഗ്ലാദേശിനെതിരെ ജയിച്ച് ശ്രീലങ്ക. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ലങ്ക ജയിച്ചത്.
കുറഞ്ഞ സ്കോറാണ് മറികടക്കാനിറങ്ങിയതെങ്കിലും തുടക്കത്തിലേറ്റ തിരിച്ചടിയില്‍ ചെറുതായൊന്നു ഭയപ്പെട്ടു. ഒരു ഘട്ടത്തില്‍ 43 റണ്‍സില്‍ മൂന്ന് വിക്കറ്റ് എന്ന നിലയിലായി കാര്യങ്ങള്‍. പിന്നീട് സദീര സമരവിക്രമ(55)യും ചരിത് അസലങ്ക(62*)യും നടത്തിയ ചെറുത്തുനില്‍പ്പാണ് വിജയത്തിലേക്ക് വഴിതുറന്നത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 78 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത് ലങ്കന്‍ വിജയത്തിന് അടിത്തറയായി.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യന്‍ തീരുമാനിക്കുകയായിരുന്നു. നജ്മുല്‍ ഹൊസെയ്ന്‍ ഷാന്റോ എന്ന ലങ്കയുടെ മൂന്നാം നമ്പര്‍ ബാറ്റര്‍ നടത്തിയ ഒറ്റയാന് പോരാട്ടമാണ് ബംഗ്ലാദേശിനെ വലിയ നാണക്കെടില് നിന്ന് രക്ഷിച്ചത്. 122 പന്തുകള്‍ നേരിട്ട ഷാന്റോ 89 റണ്‍സെടുത്തു. ഷാന്റൊയെ കുടാതെ മൂന്ന് പേരെ ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നുള്ളൂ. 42.4 ഓവറില്‍ 164 റണ്സസിന് ഓള് ഔട്ടാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: