മുംബൈ: നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പല്‍ മഹേന്ദ്രഗിരി ഇന്ന് നീറ്റിലിറക്കും. ഗോവയിലെ മഡ്ഗാവ് കപ്പല്‍ ശാലയില്‍ നിര്‍മിച്ച കപ്പല്‍ നീറ്റിലിറക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ മുഖ്യതിഥിയാകും. കടല്‍ ട്രയലുകള്‍ക്കുശേഷം 2027ല്‍ നാവികസേനയില്‍ ചേര്‍ക്കും.
പ്രോജക്ട് 17 എയുടെ ഭാഗമായി നിര്‍മിച്ച ഏഴാമത്തെയും അവസാനത്തേയുമായ യുദ്ധക്കപ്പലാണ് മഹേന്ദ്രഗിരി. ആറാമത്തെ ഐഎന്‍എസ് വിന്ധ്യഗിരി രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് നീറ്റിലിറക്കിയത്. നിലഗിരി 2019 സപ്തംബര്‍ 28നും
ഉദയഗിരി 2022 മെയിലും താരാഗിരി അതേവര്‍ഷം സപ്തംബറിലും നീറ്റിലിറക്കി.
മെച്ചപ്പെട്ട ആക്രമണശേഷിക്കുപുറമെ അത്യാധുനിക സെന്‍സറുകളും മഹേന്ദ്രഗിരിയിലുണ്ട്. നാവികസേനയുടെ ബ്യൂറോ ഓഫ് നേവല്‍ ഡിസൈന്‍സാണ് കപ്പലുകളുടെ
രൂപകല്പന ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: