മുംബൈ: കൊവിഡിനുശേഷം ഇന്ത്യയുടെ വിനോദ സഞ്ചാരമേഖലയില്‍ വന്‍ കുതിപ്പ്. ഈവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ മാത്രം 43.8 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ ഇന്ത്യയിലെത്തി. കഴിഞ്ഞകൊല്ലം ഇത് 21.24 ലക്ഷമായിരുന്നു. 106 ശതമാനത്തിന്റെ വര്‍ധന. വിനോദസഞ്ചാരം വഴിയുള്ള വിദേശവരുമാനവും കൂടി. 2021-ല്‍ ഇന്ത്യയിലെ ആഭ്യന്തരടൂറിസ്റ്റുകളുടെ എണ്ണം 67.7 കോടി ആയിരുന്നെങ്കില്‍ ഇക്കൊല്ലം അത് 173.1 കോടി ആയി.
370-ാം വകുപ്പ് എടുത്തു കളഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന മാറ്റങ്ങള്‍ ജമ്മു കശ്മീരിലെ വിനോദസഞ്ചാര മേഖലയില്‍ വലിയ മാറ്റമുണ്ടാക്കി. സീസണുകള്‍ വ്യത്യാസമില്ലാതെ കശ്മീരിലേക്ക് ഈ വര്‍ഷം സഞ്ചാരികളുടെ ഒഴുക്കാണ്. തന്ത്രപ്രധാന പ്രദേശങ്ങള്‍ കൂടി തുറന്നുകൊടുത്തതോടെ ഇത് വീണ്ടും വര്‍ധിച്ചു.
വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി നിര്‍മിച്ചതും ടൂറിസത്തിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചതായി കണക്കുകളില്‍ പറയുന്നു. കാശി വിശ്വനാഥക്ഷേത്ര സമുച്ചയത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ് ഇടനാഴി 2021ലാണ് രാഷ്‌ട്രത്തിന് സമര്‍പ്പിച്ചത്. ഇടനാഴിയുടെ ഉദ്ഘാടനത്തിന് ശേഷം 10 കോടി ഭക്തര്‍ അമ്പലം സന്ദര്‍ശിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക