ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍പഴ്സനും സിഇഒയുമായി ജയ വര്‍മ സിന്‍ഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സെപ്റ്റംബര്‍ ഒന്നിന് ചുമതലയേല്‍ക്കും.
”ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വീസ് (ഐആര്‍എംഎസ്), റെയില്‍വേ ബോര്‍ഡ് (ഓപ്പറേഷന്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ്) അംഗവുമായ ജയ വര്‍മ സിന്‍ഹയെ റെയില്‍വേ ബോര്‍ഡ് ചെയര്‍പഴ്സനും സിഇഒയും ആയി നിയമിക്കാന്‍ മന്ത്രിസഭയുടെ അപ്പോയന്റ്മെന്റ് കമ്മിറ്റി അംഗീകാരം നല്കി” കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചു.
റെയില്‍വേയുടെ 105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് റെയില്‍വേ ബോര്‍ഡിന്റെ തലപ്പത്ത് വനിതയെത്തുന്നത്.
.അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയ ജയ വര്‍മ 1988ലാണ് ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസിന്റെ (ഐ ആര് ടി എസ്) ഭാഗമാവുന്നത്. നോര്‍ത്തേണ്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ, ഈസ്റ്റേണ്‍ റെയില്‍വേ എന്നിങ്ങനെ റെയില്‍വേ സോണുകളില്‍ സേവനമനുഷ്ഠിച്ചു. സെപ്തംബര്‍ ഒന്നിന് ജയ വര്‍മ റെയില്‍വേ ബോര്‍ഡിന്റെ പുതിയ ചെയര്‍പേഴ്സണായി ചുമതലയേല്‍ക്കും. 2024 ഓഗസ്റ്റ് 31 വരെയാണ് സേവനകാലാവധി.ഒഡീഷയില്‍ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ബാലസോര്‍ ദുരന്തകാലത്ത് മാദ്ധ്യമങ്ങളില്‍ ജയ വര്‍മ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലസോര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സങ്കീര്‍ണമായ സിഗ്നലിംഗ് സംവിധാനത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ചുകൊണ്ട് റെയില്‍വേയുടെ പൊതുമുഖമായി മാറിയിരുന്നു സിന്‍ഹ.കൊല്‍ക്കത്തയും ധാക്കയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൈത്രി എക്സ്പ്രസിന്റെ ഉദ്ഘാടനത്തിലും ജയ വര്‍മ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
.ഇന്ത്യന്‍ റെയില്‍വേയ്ക്ക് സര്‍ക്കാരില്‍ നിന്ന് റെക്കോര്‍ഡ് ബജറ്റ് വിഹിതം ലഭിച്ച സമയത്താണ് അവര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. 202324 ലെ കേന്ദ്ര ബജറ്റില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 2.4 ലക്ഷം കോടി രൂപ മൂലധന അടങ്കല്‍ ഉള്‍പ്പെടുന്നു. റെയില്‍വേക്ക് ഇതുവരെ നല്കിയിട്ടുള്ളതില് വച്ച് ഏറ്റവും ഉയര്‍ന്ന വിഹിതമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: