ന്യൂദല്‍ഹി: എവിടെ മലയാളികളുണ്ടോ അവിടെ ഓണവുമുണ്ട് എന്ന ചൊല്ല് അന്‍റാര്‍ട്ടിക്കയിലും നടന്നു. ഭൂമിയുടെ ധ്രുവപ്രദേശമായ, -25 ഡിഗ്രിയുള്ള കിടുകിടാ തണുപ്പിക്കുന്ന അന്‍റാര്‍ട്ടിക്കയില്‍ അഞ്ച് മലയാളി യുവാക്കള്‍ പൂക്കളം ഇടുന്ന വീഡിയോ ആണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ചത്. എക്സില്‍ പങ്കുവെച്ച ഈ പോസ്റ്റ് വൈറലായി. ഒട്ടേറെപ്പേര്‍ ഈ പോസ്റ്റ് പങ്കുവെച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്:
Wherever there are Malayalees in the world, there is #Onam, and if there’s Onam, there is Pookkalam 🙏🏻
Proud to see 5 Malayalees from the #Antarctic Exploration Project celebrating Onam even when they are so far away from home.
Special mention for their wonderful #Pookkalam… pic.twitter.com/1mmeCRjpZE
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) August 31, 2023
“എവിടെ മലയാളിയുണ്ടോ അവിടെ ഓണമുണ്ട്; ഓണമുണ്ടെങ്കിൽ പൂക്കളവുമുണ്ട്!🙏🏻
അന്റാർട്ടിക് പര്യവേക്ഷണ സംഘത്തിലെ 5 മലയാളികൾ വീട്ടിൽ നിന്ന് വളരെ ദൂരെയാണെങ്കിലും ഓണം ആഘോഷിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു.
-25 ഡിഗ്രി സെൽഷ്യസിന്റെ കൊടും ശൈത്യത്തിൽ തണുത്തുറഞ്ഞ തടാകത്തിൽ പണിയായുധങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ പൂക്കളത്തിന് പ്രത്യേക അഭിനന്ദനം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: