Categories: Kerala

ശ്രീനാരായണ ഗുരുവിന്റെ ചിന്തകള്‍ സാമൂഹികമായ അതിര്‍വരമ്പുകളെ ഭേദിച്ചു;  സഹവര്‍ത്തിത്വത്തിന്റെ മാതൃകകള്‍ സൃഷ്ടിച്ചു: അമിത് ഷാ

Published by

ന്യൂദല്‍ഹി: സാമൂഹ്യ പരിഷ്‌കാര്‍ത്താവായ ശ്രീനാരായണഗുരുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുരുവിന്റെ ചിന്തകള്‍ സാമൂഹികമായ അതിര്‍വരമ്പുകളെ ഭേദിക്കുകയും, സമുദായങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു
‘ഋഷിവര്യനും സാമൂഹ്യ പരിഷ്‌കാര്‍ത്താവുമായ ശ്രീനാരായണഗുരുവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഞാന്‍ നമസ്‌കരിക്കുന്നു.
ശ്രീനാരായണഗുരു ജ്ഞാനത്തിന്റെ ഗോപുരമായിരുന്നു.അദ്ദേഹത്തിന്റെ ചിന്തകള്‍ സാമൂഹികമായ അതിര്‍വരമ്പുകളെ ഭേദിക്കുകയും, വിവിധ സമുദായങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തു.ആത്മീയ ഉന്നതിയാല്‍ ശക്തമാക്കപ്പെട്ട ഒരു സമാജത്തെ വാര്‍ത്തെടുക്കേണ്ടത് എങ്ങിനെയെന്ന് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നു’ അമിത്ഷാ എക്‌സില്‍ കുറിച്ചു

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by