കൊച്ചി: നെല്ല് സംഭരണ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നടന് ജയസൂര്യ. എനിക്ക് കക്ഷി രാഷ്ട്രീയമില്ല എന്നാല്‍ പക്ഷമുണ്ട്, കര്‍ഷകരുടെ പക്ഷം. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിച്ചു.
കളമശേരിയിലെ വേദിയില്‍ ഞാന്‍ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന് മനസ്സിലാക്കിയത്. കര്‍ഷകരുടെ വിഷയം വേദിയില്‍ പറയാതെ നേരിട്ട് പറഞ്ഞാല്‍ അത് ലക്ഷ്യപ്രാപ്തിയില്‍ എത്തില്ല.
ഞാന്‍ പറഞ്ഞത് അപരാദമായി ആണ് പലരും കണുന്നത്. എനിക്ക് എതിരെ സമുഹമധ്യമങ്ങളില് ഉയരുന്ന വിമര്‍ശനങ്ങള്‍ കണക്കാക്കില്ല. ഞാന്‍ ഉന്നയിച്ചു എന്ന് ആരോപിക്കുന്നതിനെക്കാള്‍, ഉന്നയിച്ച വിഷയത്തെ കുറിച്ചുവേണം പ്രതികരിക്കാനെന്നും അദേഹം പറഞ്ഞു.
അതുകൊണ്ടാണ് വേദിയില്‍ തന്നെ പറയാന്‍ തീരുമാനിച്ചത്. ഒരു മലയാള ദിനപത്രത്തിലെ കുറിപ്പിലാണ് താരത്തിന്റെ പ്രതികരണം. കര്‍ഷക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടന് ജയസൂര്യ നടത്തിയ പരാമര്‍ശത്തില്‍ ചര്‍ച്ച തുടരുകയാണ്. സമൂഹമാധ്യമങ്ങളില്‍ ജയസൂര്യയെ അനുകൂലിച്ചും വിമര്‍ശിച്ചുമാണ് പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: