മുള്‍ട്ടാന്‍: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ നേപ്പാളിനെതിരെപാക്കിസ്ഥാന് 238 റണ്‍സിന്റെ വിജയം. പാകിസ്ഥാന് മുന്നോട്ടുവച്ച 343 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ 23.4 ഓവറില്‍ 104 റണ്‍സില്‍ എല്ലാവരും പുറത്താകുകയായിരുന്നു.
പാക്കിസ്ഥാന് വേണ്ടി ഷദാബ് ഖാന് നാല് വിക്കറ്റ് നേടി. രണ്ട് വീതം വിക്കറ്റുകളുമായി ഷഹീന് അഫ്രീദിയും ഹാരിസ് റൗഫും ഓരോ വിക്കറ്റുമായി മുഹമ്മദ് നവാസും നസീം ഷായും മികവുകാട്ടി. നേപ്പാള്‍ നിരയില്‍ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കടന്നത്. സോംപാല്‍ കാമി നേടിയ 28 റണ്‍സാണ് ടോപ് സ്കോര്‍.
നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി നായകന് ബാബര്‍ അസം(151) ഇഫ്തിഖര്‍ അഹമ്മദ്(109*) എന്നിവര്‍ നേടിയ സെഞ്ച്വറി നേടി. ഇരുവരുടെയും ബാറ്റിങ് മികവിലാണ് ടീം വമ്പന്‍ ടോട്ടല്‍ പടുത്തത്. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തു.
നേപ്പാളിനു വേണ്ടി സോംപാല്‍ കാമി രണ്ട് വിക്കറ്റ് നേടി. കരന് കെ സിയും ലമിഛാനെയും ഓരോ വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: