കൊച്ചി: കര്‍ഷകര്‍ അനുഭവിക്കുന്ന ദുരവസ്ഥ മന്ത്രിമാരെ വേദിയിലിരുത്തി എണ്ണിപ്പറഞ്ഞ് നടന് ജയസൂര്യ.നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി താരം സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാരായ പി പ്രസാദും പി രാജീവും വേദിയിലുണ്ടായിരുന്നു.കളമശ്ശേരിയില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു നടന്.
സിനിമ പരാജയപ്പെട്ടാല്‍ ഏറ്റവും അവസാനം അറിയുക നായകനായിരിക്കും എന്ന് പറഞ്ഞാണ് ജയസൂര്യ കാര്യങ്ങള്‍ പറയുന്നത്. മന്ത്രി നായകനാണെങ്കിലും അറിയുന്നത് വൈകിയായിരിക്കും. സുഹൃത്തും നടനുമായ കൃഷ്ണ പ്രസാദ് കൃഷിക്കാരനാണെന്നും അദ്ദേഹത്തിന്റെ അവസ്ഥയും ഭിന്നമല്ലെന്നും ജയസൂര്യ വെളിപ്പെടുത്തി.
തിരുവോണത്തിന് പട്ടിണികിടക്കുന്ന മാതാപിതാക്കളെ കണ്ടാല്‍ എങ്ങനെയാണ് പുതുതലമുറ കൃഷിയിലേക്ക് വരിക എന്നും നടന് ചോദിച്ചു. പുതുതലമുറയ്ക്ക് ഉടുപ്പില്‍ ചെളി പുരളുന്നതിന് താത്പര്യമില്ലെന്ന മന്ത്രി പ്രസാദിന്റെ ആക്ഷേപത്തിന് പ്രതികരണമായാണ് ജയസൂര്യ ഇങ്ങനെ പറഞ്ഞത്.
ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം ആദ്യം വേണ്ടതുണ്ടെന്നും ജയസൂര്യ പറഞ്ഞു. മുമ്പ് ഒരു സ്ഥലത്ത് പോയപ്പോള്‍ അവിടെ ഒന്നാം കിട അരി ഉണ്ടായിരുന്നു. എന്നാല്‍ അത് കേരളത്തില്‍ വില്‍ക്കുന്നില്ല. പുറത്ത് കൊടുക്കുകയാണ് എന്നു പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി എന്നും ജയസൂര്യ പറഞ്ഞു. ഗുണനിലവാര പരിശോധന ഇല്ലാത്തതിനാല്‍ മൂന്നാം കിട അരി കഴിക്കേണ്ട സ്ഥിതിയിലാണ് കേരളീയരെന്നും നടന് പറഞ്ഞു. വിഷം അടങ്ങിയ പച്ചക്കറികള്‍ കഴിക്കേണ്ട ഗതികേടിലാണ് നമ്മള്.
ഓര്‍മ്മപ്പെടുത്താന്‍ മാത്രമാണ് ഇത് പറയുന്നതെന്നും തെറ്റിദ്ധരിക്കരുതെന്നും പ്രസംഗിക്കെ താരം മന്ത്രിമാരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: