തിരുവനന്തപുരം: ആറ്റിങ്ങല്‍ ബൈപ്പാസില്‍ റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് പാലച്ചിറ സ്വദേശി ഡൊമിനിക് സാബു എന്ന യുവാവ് മരിച്ചത്. 23 വയസായിരുന്നു. കഴിഞ്ഞ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.
കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈന്‍ ബോര്‍ഡുകള്‍ വച്ചിരുന്നില്ല. കാറില്‍ 6 പേരാണ് ഉണ്ടായിരുന്നത്. സാബു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അഞ്ച് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടയ്ക്കാവൂര്‍ സ്വദേശികളായ ബ്രൗണ്‍, സ്റ്റീഫന്‍, വക്കം സ്വദേശി വിഷ്ണു ,കിളിമാനൂര്‍ സ്വദേശി അക്ഷയ്എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: