അഹമ്മദാബാദ്: ഗുജറാത്തിലെ കോടിപതികളുടെ എണ്ണത്തില്‍ 49 ശതമാനം വര്‍ധന. നികുതി നല്‍കുന്നവരുടെ പട്ടികയില്‍ ഒരു കോടി വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണത്തില്‍ 49 ശതമാനം വര്‍ധനവാണുണ്ടായത്.
2021ല്‍ ഒരു കോടി വരുമാനമുള്ള 9300 പേരാണുണ്ടായിരുന്നതെങ്കില്‍ 2022ല്‍ കോടിപതികളുടെ എണ്ണം 14,000 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ കോടിപതികളുടെ എണ്ണം 7000ല്‍ നിന്നും 14000 ആയി ഉയര്‍ന്നിട്ടുണ്ട്.
നികുതി നല്കുന്ന 94 ശതമാനം പേരില്‍ ഭൂരിഭാഗത്തിനും 10 ലക്ഷം വരെ വരുമാനം ഉണ്ട്. ഈ വിഭാഗത്തില്‍ നികുതി നല്‍കുന്നവരുടെ എണ്ണത്തില്‍ രണ്ട് ശതമാനം വര്‍ധന ഉണ്ടായി. 10 ലക്ഷത്തിനും അതിന് മുകളിലും വരുമാനമുള്ളവരുടെ വിഭാഗത്തില്‍ 29 ശതമാനം വര്‍ധനയുണ്ടായി. ഇവരുടെ എണ്ണം 3.35 ലക്ഷത്തില്‍ നിന്നും 4.33 ലക്ഷമായി ഉയര്‍ന്നു.
സമ്പന്നരായവരില്‍ കൂടുതല്‍ പേരും കോര്‍പറേറ്റ് മേഖലയിലെ എക്സിക്യൂട്ടീവുകളും നിക്ഷേപകരും യുവാക്കളായ പ്രൊഫഷണലുകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: