എടപ്പാള്‍: യോഗക്ഷേമസഭയുടെ ഉത്തരമേഖലാ സമ്മേളനം എടപ്പാളില്‍ ടി.പി. നമ്പൂതിരി നഗറില്‍ സഭാ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിലെ പൂജാരിമാരുടെ ഗ്രേഡ് ഉയര്‍ത്തി, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം ഉടനെ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകൂടങ്ങളുടെ ചെറിയ അഹങ്കാരങ്ങള്‍ക്കു പോലും തടയിടുവാനുള്ള ശ്രമങ്ങളെയാണ് മഹാബലിയുടെയും വാമനമൂര്‍ത്തിയുടെയും സ്മരണ നമ്മളെ ഓര്‍മ്മിപ്പിക്കുന്നതെന്നും, ഈ സന്ദേശം എന്നും പ്രസക്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സഭയുടെ ആനുകാലിക സാമൂഹിക സംഘടനാ കാഴ്ചപ്പാടുകളെ വിശദീകരിച്ച് ജനറല്‍ സെക്രട്ടറി കൊടുക്കുന്ന കൃഷ്ണന് പോറ്റി സംസാരിച്ചു. ഉത്തര മേഖല പ്രസിഡന്റ് കല്പമംഗലം നാരായണന് നമ്പൂതിരി അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി മനോജ് തരിപ്പ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സഭാ വൈസ് പ്രസിഡന്റ് പി. ശിവദാസന്‍, ട്രഷറര്‍ ദാമോദരന്‍ നമ്പൂതിരി, മലപ്പുറം ജില്ലാ പ്രസിഡന്റ് നീലകണ്ഠന് നമ്പൂതിരി, വനിതാ സഭ പ്രസിഡന്റ് അഡ്വ. പി.സി. ഉഷ, യുവജന സഭ പ്രസിഡന്റ് ഉന്മേഷ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോടു മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്.
വരുന്ന സപ്തംമ്പര്‍ 30ന് പന്തളത്തു നടക്കുന്ന സംസ്ഥാന വാര്‍ഷികം വമ്പിച്ച വിജയമാക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ക്ക് യോഗം രൂപം നല്കി. ജില്ലാ സെക്രട്ടറി കെ.എം. മുരളീധരന് സംസാരിച്ചു.
എടപ്പാളില്‍ യോഗക്ഷേമസഭ ഉത്തര മേഖല യോഗം ഉദ്ഘാടനം ചെയ്ത സഭാപ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാടിനെ അനുമോദിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: