Categories: Kerala

തിരുവനന്തപുരം സ്വദേശിനി ബംഗളൂരുവില്‍ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ച യുവാവ് അറസ്റ്റില്‍

. ഇരുവരും തമ്മില്‍ വഴക്കിട്ടെന്നും ബഹളം കേട്ടെന്നു അയല്‍വാസികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു

Published by

ബംഗളൂരു: തിരുവനന്തപുരം സ്വദേശിനി യുവതി ബംഗളൂരുവില്‍ പങ്കാളിയുടെ തലയ്‌ക്കടിയേറ്റ് മരിച്ചു. ദേവ(24) ആണ് മരിച്ചത്. ബംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂമികോ ലേ ഔട്ടില്‍ കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്.

ദേവയ്‌ക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവ് (24) അറസ്റ്റിലായി.പ്രഷര്‍ കുക്കര്‍ കൊണ്ടാണ് ഇയാള്‍ തലയ്‌ക്കടിച്ചത്.

പഠന കാലത്ത് തന്നെ പ്രണയത്തിലായിരുന്ന വൈഷ്ണവും ദേവയും മൂന്ന് വര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. ഇരുവരും തമ്മില്‍ വഴക്കിട്ടെന്നും ബഹളം കേട്ടെന്നു അയല്‍വാസികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by