Categories: IndiaSocial Trend

സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി ഡോക്ടര്‍മാരോട് ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വീഡിയോ വൈറല്‍

തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോടാണ് സുരക്ഷാ ഉദ്യോഗസ്ഥനെ പരിശോധിക്കാനും വൈദ്യസഹായം നല്‍കാനും നിര്‍ദേശിച്ചത്.

Published by

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ പൊതുപരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് പ്രസംഗം നിര്‍ത്തി ഡോക്ടര്‍മാരോട് ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോടാണ് സുരക്ഷാ ഉദ്യോഗസ്ഥനെ പരിശോധിക്കാനും വൈദ്യസഹായം നല്‍കാനും നിര്‍ദേശിച്ചത്.

ദല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു മോദിയുടെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ (എസ്പിജി) അംഗം കുഴഞ്ഞു വീണത്. ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒയിലെത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചശേഷമാണ് മോദി ദല്‍ഹിയില്‍ പൊതുപരിപാടിക്കെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by