ലണ്ടന്‍: മ്യൂസിയത്തിന്റെ ശേഖരത്തില്‍ നിന്ന് പുരാതന വസ്തുക്കള്‍ മോഷണം പോയതിനെ കുറിച്ചുള്ള അന്വേഷണത്തില്‍ വീഴ്ചകള്‍ ഉണ്ടായതിനെ തുടര്‍ന്ന് താന്‍ സ്ഥാനമൊഴിയുമെന്ന് മ്യൂസിയം ഡയറക്ടര്‍ ഹാര്‍ട്ട്വിഗ് ഫിഷര്‍.
സ്വര്‍ണാഭരണങ്ങളും രത്നങ്ങളും ഉള്‍പ്പെടെ രണ്ടായിരത്തോളം പുരാവസ്തുക്കളാണ് മോഷണം പോയത്. ഇവ വീണ്ടെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് മ്യൂസിയം അധികൃതര്‍ പറഞ്ഞു.
മ്യൂസിയത്തിന്റെ എല്ലാ ശേഖരങ്ങളും ശരിയായി പട്ടികപ്പെടുത്തുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലാത്തതും പ്രശ്നമാണ്.മോഷ്ടിക്കപ്പെട്ടത് എന്താണെന്ന് കണ്ടെത്താന്‍ ‘ഫോറന്‍സിക്’ അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ പറഞ്ഞു.ഏകദേശം 2,000 ഇനങ്ങള്‍ നഷ്ടപ്പെട്ടെന്നാണ് നിഗമനം. ‘
മോഷ്ടാവിനെ കണ്ടെത്താന്‍ നിരവധി പേരെ ചോദ്യം ചെയ്തെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: