Categories: NewsIndia

റെഡ് ഡയറിയിലേത് ഞെട്ടിപ്പിക്കുന്ന അഴിമതി; ഗെഹ്‌ലോട്ട് രാജിവയ്‌ക്കണം: അമിത് ഷാ

Published by

ജയ്പൂര്‍: ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ വിവരങ്ങളടങ്ങിയ റെഡ് ഡയറിയുടെ വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാജി വയ്‌ക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ഗംഗാപൂരില്‍ നടന്ന സഹകാര്‍ കിസാന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ അഴിമതിയുടെയും കോടികളുടെ അനധികൃത ഇടപാടുകളുടെയും വിവരങ്ങളടങ്ങിയതാണ് റെഡ് ഡയറി.
രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട രാജേന്ദ്ര സിങ് ഹൂഢയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് വിവരിക്കുന്ന റെഡ് ഡയറിയെക്കുറിച്ച് ആദ്യം പറഞ്ഞത്. പിന്നീട് റെഡ് ഡയറിയുടെ വിവരങ്ങള്‍ നിയമസഭയില്‍ വയ്‌ക്കുമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ സഭയില്‍ കയറ്റാതെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചിരുന്നു. മണിപ്പൂരിലേക്ക് നോക്കുന്നതിനുമുന്‍പ് രാജസ്ഥാനില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയില്‍ നിന്നും ഗൂഢയെ പുറത്താക്കിയത്.
1,25000 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കള്ളങ്ങളുടെ ചന്തയാണ് രാജസ്ഥാനില്‍ നടക്കുന്നതെന്ന് കഴിഞ്ഞ മാസം പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഇരുണ്ട രഹസ്യങ്ങളാണ് റെഡ് ഡയറിയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക