ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ജി20 ഉച്ചകോടി കണക്കിലെടുത്ത് സെപ്തംബര്‍ എട്ടിന് അവധിയായിരിക്കുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി വെള്ളിയാഴ്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സെപ്തംബര്‍ 9, 10 തീയതികളില്‍ ദല്‍ഹിയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്.
പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്ഷന് മന്ത്രാലയം പുറപ്പെടുവിച്ച ഓഗസ്റ്റ് 24 ലെ ഓഫീസ് മെമ്മോറാണ്ടം പരിഗണിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സെപ്റ്റംബര്‍ എട്ട് സുപ്രീം കോടതിക്ക് അവധി പ്രഖ്യാപിച്ചതായി സുപ്രീം കോടതി വെബ്സൈറ്റില്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ജി 20 ഉച്ചകോടി കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ അടച്ചിടും. ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ പോകുന്ന പ്രഗതി മൈതാനിയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ഐടിപിഒ സമുച്ചയം സുപ്രീം കോടതി കെട്ടിടത്തോട് ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: