ന്യൂദല്‍ഹി: കാവേരി നദിയില്‍ നിന്നും 24,000 ക്യുസെക്സ് വെള്ളം വിട്ടുനല്‍കണമെന്ന തമിഴ്നാടിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഈ വിഷയത്തില്‍ കോടതിക്ക് വൈദഗ്ധ്യം ഇല്ലെന്ന് ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.
സപ്തംബര്‍ എട്ടിന് മുമ്പ് കര്‍ണാടക സര്‍ക്കാര്‍, കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ജലവിതരണത്തിന്റെ അളവ് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച അതോറിറ്റിയുടെ യോഗം ചേരുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അറിയിച്ചതിനെത്തുടര്‍ന്നാണ് കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയോട് കര്‍ണാടക വിട്ടുനല്‍കിയ വെള്ളത്തിന്റെ അളവ് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയത്.
കാവേരി നദിയില്‍ നിന്ന് 24,000 ക്യുസെക്സ് വെള്ളം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നല്കിയ ഹര്‍ജി തീര്‍ത്തും തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: