Categories: Kerala

കോഴിക്കോട് 19കാരിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി ജുനൈദ് അറസ്റ്റിൽ; പ്രതി പിടിയിലായത് വടകരയിൽ നിന്നും

നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്

Published by

കോഴിക്കോട്: തൊട്ടില്‍പാലത്ത് 19കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ കെട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയില്‍. കുണ്ടുതോട് സ്വദേശി യു.കെ ജുനൈദ് (25) ആണ് അറസ്റ്റിലായത്. വടകരയ്‌ക്ക് സമീപത്തുവച്ചാണ് പ്രതി പിടിയിലായത്. ഇയാളെ നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

സ്വകാര്യ കോളേജിൽ പഠിക്കുന്ന തൊട്ടില്‍പ്പാലം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയുടെ കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ കെട്ടിയിട്ട നിലയിൽ വിവസ്ത്രയായി കണ്ടെത്തിയത്. പോലീസെത്തി വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്.

ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കളും പോലീസ് കണ്ടെത്തിയിരുന്നു. ലഹരിസംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിയായ ജുനൈദിനെ കണ്ടെത്താൻ അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.

പെൺകുട്ടിയുടെ മൊഴി പ്രകാരം ഐപിസി 376 ബലാത്സംഗത്തിനിരയാക്കിയതിനും തട്ടിക്കൊണ്ടുപോയതിനും ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തിയതിനും പൊലീസ് ജുനൈദിനെതിരെ കേസെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by