Categories: Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനല്‍ ; എച്ച്എസ് പ്രണോയ് ഇന്നിറങ്ങും

ലക്ഷ്യ സെന്നിനെ തോല്‍പ്പിച്ചാണ് 22കാരനായ കുന്‍ലാവുട്ട് വിടിസാര്‍ സെമിയിലെത്തിയത്

Published by

കോപ്പന്‍ഹേഗന്‍ : കോപ്പന്‍ഹേഗനില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനല്‍ മത്സരത്തില്‍ എച്ച്എസ് പ്രണോയ് ശനിയാഴ്ച തായ്‌ലന്‍ഡിന്റെ കുന്‍ലാവുട്ട് വിടിസാറിനെ നേരിടും.ക്വാട്ടറില്‍ നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ വിക്ടര്‍ ആക്‌സെല്‍സനെ എച്ച്എസ് പ്രണോയ് പരാജയപ്പെടുത്തി. 21-13, 15-21, 16-21 എന്ന സ്‌കോറിനായിരുന്നു പ്രാണോയുടെ വിജയം.

അതേസമയം, ഇന്ത്യയുടെ ലക്ഷ്യ സെന്നിനെ തോല്‍പ്പിച്ചാണ് 22കാരനായ കുന്‍ലാവുട്ട് വിടിസാര്‍ സെമിയിലെത്തിയത്.21-15, 24-22 എന്ന സ്‌കോറിനാണ് വിടിസാര്‍ണ്‍ വിജയിച്ചത്.

റോയല്‍ അരീന കോര്‍ട്ട് 1 ലാണ് മത്സരം. സെമിയില്‍ കടന്നാല്‍ വെങ്കലം ഉറപ്പാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക