ന്യൂദല്‍ഹി : സംസ്കാരം നമ്മുടെ സ്വത്വത്തിന്റെ ഭാഗം മാത്രമല്ല, സുസ്ഥിര വികസനം, സാമൂഹിക ഉള്‍പ്പെടുത്തല്‍, ആഗോള ഐക്യം എന്നിവയ്ക്കായുളള പ്രേരകശക്തിയും ആകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരമൊരു ഭാവിക്കായി ജി 20 രാജ്യങ്ങള്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വാരാണസിയില്‍ ജി20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഒരു ലോകത്ത്, പങ്കിട്ട സാംസ്കാരിക പൈതൃകമാണ് ലോകത്തെ ബന്ധിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായ തന്റെ പാര്‍ലമെന്റ് മണ്ഡലം കൂടിയായ വാരാണസിയിലേക്ക് പ്രതിനിധികളെ മോദി സ്വാഗതം ചെയ്തു.
ഗംഗാനദിക്കരയിലെ നഗരമെന്ന നിലയില്‍ വാരാണസി സംസ്കാരത്തിന്റെയും കലകളുടെയും പാരമ്പര്യത്തിന്റെയും സംഗമം ഉള്‍ക്കൊള്ളുന്നുണ്ടെന്നും ഈ യോഗത്തിന് അനുയോജ്യമായ പശ്ചാത്തലമാണിവിടമെന്നും മോദി പ്രസ്താവിച്ചു. .
ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിക്ക് കീഴിലുളള മുന്‍ഗണനകളെക്കുറിച്ചുള്ള സാംസ്കാരിക പ്രവര്‍ത്തക സമിതി യോഗങ്ങളുടെയും ആഗോള തീമാറ്റിക് വെബിനാറുകളുടെയും ഭാഗമായി നടന്ന ചര്‍ച്ചകള്‍ ശ്രദ്ധേയവും പ്രചോദനാത്മകവുമാണെന്ന് മോദി പറഞ്ഞു.
.
കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷന് റെഡ്ഡി,സഹമന്ത്രി മീനാക്ഷി ലേഖി, സഹമന്ത്രി അര്ജുന് റാം മേഘ് വാള് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: