ലോകജനതയുടെ സമാധാനജീവിതത്തെയും സുസ്ഥിരവികസനത്തെയും സാരമായി ബാധിക്കുന്ന തടസങ്ങളാണ് മയക്കുമരുന്ന് തീവ്രവാദവും അഴിമതിയും. അഴിമതിയെ നിയമംമൂലം തടയാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയും. എന്നാല്‍ മയക്കുമരുന്ന് തീവ്രവാദത്തെ തടയുക എന്നത് വളരെ ദുഷ്കരമാണ്. തീവ്രവാദികള്തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള പണംസ്വരൂപിക്കുന്നത് മയക്കുമരുന്ന് ലോകം മുഴുവന്‍ വില്പന നടത്തിയാണ്. മയക്കുമരുന്ന് കച്ചവടത്തിന്റെ ബലത്തിലാണ് താലിബാന് അഫ്ഗാനിസ്ഥാനില്‍ ഭരണംപിടിച്ചത്. താലിബാന് ഭരണകൂടത്തിന്റെകീഴില് അഫ്ഗാന് ജനത വളരെബുദ്ധിമുട്ടുകയാണ്. ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ചു. നീതിന്യായ വ്യവസ്ഥഅട്ടിമറിച്ച് ഭരണകൂട ഭീകരതയെ എതിര്‍ക്കുന്ന ജനാധിപത്യവാദികളെ തത്സമയം വെടിവച്ച് കൊല്ലുന്ന കിരാതസമ്പ്രദായം നടപ്പാക്കി. 8 മാസം ഗര്‍ഭിണിയായ പോലീസുകാരിയെ വെടിവച്ചു കൊന്നു എന്നവാര്‍ത്ത ലോകമനസാക്ഷിയെ ഞെട്ടിച്ചു. അഫ്ഗാനിസ്ഥാനിലെ ആദിവാസികളെ കൂട്ടുപിടിച്ചാണ് താലിബാന് ഭരണകൂടം സ്ഥാപിച്ചത്. ആദിവാസി മേഖലയിലും മറ്റും കഞ്ചാവ്കൃഷി വ്യാപകമാക്കി. കഞ്ചാവില്‍ നിന്നാണ് നിരവധി മയക്കുമരുന്നുകള്‍ നിര്‍മ്മിക്കുന്നത്.
2001 മുതല്‍ മയക്കുമരുന്ന് തീവ്രവാദികളുടെ പ്രവര്‍ത്തനം ഇന്ത്യയിലും ശക്തിപ്പെടാന്‍ തുടങ്ങി. റാണെ, ഹെഡ്ലി, എന്നിവരുടെപ്രവര്ത്തനങ്ങളും സന്തോഷ്മാധവന്റെ പ്രവര്‍ത്തനങ്ങളും ഇതിന്നു തെളിവാണ്. 2008 മെയ് 18 ന് കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ച വാരികയില്‍ മയക്കുമരുന്ന് തീവ്രവാദ കേസുകളില്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കൊടും കുറ്റവാളിയാണ് സന്തോഷ്മാധവനെന്ന് തെളിവുകള്‍ സഹിതം പ്രസിദ്ധീകരിച്ചു. പഞ്ചാബ്, കേരളം, ബോംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ മയക്കുമരുന്ന് തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചു. മയക്കുമരുന്നു വിറ്റുകിട്ടുന്ന പണത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം വ്യാപകമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. 2004-2014 കാലത്ത് അധോലോക മയക്കുമരുന്ന് തീവ്രവാദശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ പതിന്മടങ്ങ് വര്‍ധിച്ചു.
കേരളത്തില്‍ യുവാക്കളെ ലക്ഷ്യമിട്ട് സ്കൂളുകളുടെയും കോളജുകളുടെയും പരിസരങ്ങളില്‍ മയക്കുമരുന്ന് വിതരണം വ്യാപകമായി. മയക്കുമരുന്നിനടിപ്പെട്ട് നമ്മുടെ യുവത്വത്തിന്റെ വലിയൊരു ഭാഗം മാനസികരോഗികളും ആക്രമണകാരികളുമായിമാറി. അച്ഛനമ്മമാരെയും ഭാര്യമാരെയും തല്ലുകയും കൊല്ലുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു. കൊട്ടാരക്കരയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ഡോ.വന്ദനദാസ് കൊലക്കേസ് കേരളത്തിന്റെ യുവത്വത്തിന് സംഭവിച്ച മാനസിക വിഭ്രാന്തിയുടെ തെളിവാണ്. കേരളത്തിലെ ആത്മഹത്യ നിരക്ക് മരണസംഖ്യയുടെ 6% ആയിവര്‍ധിച്ചു. ഡ്രൈവര്‍മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതു കൊണ്ട് വാഹനാപകടങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു. സ്ത്രീപീഡനകേസുകളും ബാലപീഡനങ്ങളും കേരളത്തില്‍ വര്‍ധിച്ചു വരുന്നു. പത്തനംതിട്ട ഇലന്തൂരില്‍ പാര്‍ട്ടിനേതാവ് രണ്ട് സ്ത്രീകളെപീഡിപ്പിച്ച്, വെട്ടിനുറുക്കി കൊലപ്പെടുത്തണമെങ്കില്‍ അദ്ദേഹം മയക്കുമരുന്നിനടിമയായിരിക്കണം.
പ്രധാനമായി മയക്കുമരുന്ന് തീവ്രവാദികള്‍ ഉണ്ടാക്കി വിതരണംചെയ്യുന്നത് അസറ്റോര്ഫിന്, കൊക്കയ്ന്‍, ഡൈഫിനോക്സിന്, മോര്‍ഫിന്‍, ഓപ്പിയം, എംഡിഎംഎ, പെത്തഡിന്, ഹെറോയിന്തുടങ്ങിയവയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 47-ാം അനുച്ഛേദം നിര്‍ദ്ദേശകതത്വങ്ങളില്‍ പറഞ്ഞിരിക്കുന്നത് നര്ക്കോട്ടിക്സ്ഡ്രഗ്സ് (മയക്കുമരുന്നുകള്‍) ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ചികിത്സയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ്. അതിന്റെ അടിസ്ഥാനത്തില്‍ 1985-ല്‍ കേന്ദ്രസര്‍ക്കാര്‍ മയക്കുമരുന്ന് വ്യാപനനിരോധന നിയമം പാസാക്കുകയും 1986-ല്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ രൂപീകരിക്കുകയും ചെയ്തു. കൊച്ചിഅടക്കമുള്ള എല്ലാപ്രധാനനഗരങ്ങളിലും നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. നിലവിലുള്ള സംവിധാനങ്ങളുപയോഗിച്ച് പരമാവധി പരിശ്രമിച്ച് മയക്കുമരുന്ന് നിര്‍മ്മാണവും വ്യാപനവും ഇറക്കുമതിയും തടയാന്അവര് ശ്രമിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മറ്റ് അന്വേഷണ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ട് തങ്ങളുടെ കര്‍ത്തവ്യം പരമാവധി നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
രാജ്യത്തിന്റെ സമ്പദ്ഘടന അതിവേഗം വളരുന്നതിനിടയില്‍ ജനാധിപത്യ അവകാശങ്ങളെ ദുരുപയോഗം ചെയ്ത് അധോലോക മാഫിയ ശക്തിപ്പെടുന്നതിന്റെ ധാരാളം തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തുകൊണ്ടുവരുന്നുണ്ട്. 2014-ല്‍ കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റിന്റെ അടങ്കല്‍തുക 16 ലക്ഷംകോടിആയിരുന്നെങ്കില് 2023-24-ല്‍ അത് 45 ലക്ഷം കോടിയായിവര്‍ധിച്ചു. ഭാരതം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അതിവേഗം നടന്നുവരികയാണ്. അതിനെ അട്ടിമറിക്കുന്നതിനു രാജ്യവിരുദ്ധ ശക്തികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രബലമായ അധോലോക സംഘങ്ങളും മയക്കുമരുന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളും ഗ്രൂപ്പുകളുമാണ്. കള്ളപ്പണത്തിന്റെ പ്രധാന ഉറവിടം മയക്കുമരുന്ന് നിര്‍മ്മാണവും വ്യാപാരവുമാണ്. മയക്കുമരുന്ന് തീവ്രവാദത്തിലൂടെ സ്വരൂപിക്കുന്ന സാമ്പത്തിക സ്രോതസുകളുപയോഗിച്ചാണ് അഫ്ഗാനിസ്ഥനില്‍ താലിബാന് ഭരണം പിടിച്ചത്. ഹോണ്ടൂറാസിലെ ഭരണത്തെ അട്ടിമറിച്ചതും ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് തീവ്രവാദികളാണ്. ഭാരതം നേതൃത്വം നല്കുന്ന ജി20 രാജ്യങ്ങളുടെ കൂട്ടായ്മ മയക്കുമരുന്നിനും തീവ്രവാദത്തിനുമെതിരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നയപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നു. ഇന്ത്യയില്ഏറ്റവുംകൂടുതല് മയക്കുമരുന്ന് ഉപയോഗിക്കുന്നത് പഞ്ചാബിലും കേരളത്തിലുമാണ്. പാകിസ്ഥാനില്‍ നിന്നും ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന കപ്പലുകളെ കേരളതീരത്തു വച്ച് നര്‍ക്കോട്ടിക്സ് കണ്ട്രോള്ബ്യൂറോയും ഇന്ത്യന്‍നേവിയും ചേര്‍ന്ന് അറസ്റ്റുചെയ്തു.
കേരളത്തില്‍ 15 ലക്ഷം കോടിയുടെ അധോലോകമാഫിയ പണംപ്രചാരത്തിലുണ്ടെന്ന് വിവിധ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. മയക്കുമരുന്ന്കടത്ത്, സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത് എന്നിവയില്‍നിന്ന് ലഭിക്കുന്ന പണമാണ്അധോലോക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ആഗോളാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം നിക്ഷേപിക്കുന്നത് റിയല്എസ്റ്റേറ്റിലും സ്വര്‍ണക്കടത്തിലുമാണ്. അധോലോക മാഫിയകളെ സഹായിക്കുന്ന ‘സ്ലീപ്പിങ്സെല്’ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി വിരമിച്ച ഡിജിപിമാര്മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2015-ല്‍ കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ‘കേരളം തീവ്രവാദികളുടെ പറുദീസയാണ്, കേരളംതീവ്രവാദികളെവളര്ത്തുന്നനഴ്സറിയാണ്’ എന്നാണ്. പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ ഈവാക്കുകള്‍ ശരിയാണെന്ന് തെളിയിക്കുന്ന ധാരാളം അറസ്റ്റുകള്‍ കേരളത്തിലുണ്ടായി. എന്‍ഐഎ ആണ്കേരളത്തില്നിന്ന് തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടിരിക്കുന്നവരെഅറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇസ്ലാമിക്സ്റ്റേറ്റ്എന്നറിയപ്പെടുന്ന ഐഎസ്സിന്റെരഹസ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വ്യാപകമാണെന്ന് എന്‍ഐഎ കണ്ടെത്തി. ഐഎസ് മോഡ്യൂളുകള്‍ എന്നറിയപ്പെടുന്ന ഈഗ്രൂപ്പുകളെ ശക്തമായി നിരീക്ഷിക്കാന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞു.
സമൂഹത്തിലെ ധാര്‍മികതയും നന്മയും ഇല്ലാതാകുന്നതിനാലാണ് മയക്കുമരുന്ന് തീവ്രവാദം പോലുള്ള അധോലോകമാഫിയപ്രവര്ത്തനങ്ങള് കേരളത്തില്‍ ഏറിവരുന്നത്. മയക്കുമരുന്ന് തീവ്രവാദികളുടെയും അധോലോക സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത്, ഹവാലസംഘങ്ങളുടെയും എണ്ണംവര്‍ധിച്ചു വരുന്നതിനാല്അടിയന്തിരമായി അന്വേഷണ ഏജന്‍സികള്‍ വിപൂലീകരിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. കൂടാതെ ശാസ്ത്രീയവവും കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ മയക്കുമരുന്ന ശൃംഖലയുടെ പ്രവര്‍ത്തനത്തിന് തടയിടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: