കോട്ടയം: മഹാത്മാ അയ്യന്‍കാളിയുടെ 160-ാം ജന്മദിനം ചേരമ സാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ (സിഎസ്ഡിഎസ്) നേതൃത്വത്തില്‍ 27 മുതല്‍ 30 വരെ സംസ്ഥാന വ്യാപകമായി ആഘോഷിക്കും.
27ന് ഉച്ചയ്‌ക്ക് ഒന്നിന് ഏറ്റുമാനൂര്‍ പട്ടിത്താനത്ത് നിന്നും അയ്യന്‍കാളിയുടെ ഛായാചിത്രം വഹിച്ചുള്ള വാഹന വിളംബര ജാഥ ആരംഭിക്കും. വൈകിട്ട് ആറിന് പുതുപ്പള്ളി കവലയില്‍ ജാഥ അവസാനിക്കും. തുടര്‍ന്ന് ചേരുന്ന ജന്മദിന സമ്മേളനം സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. ജോഷി വര്‍ഗീസ് അധ്യക്ഷത വഹിക്കും.
28ന് രാവിലെ 8ന് സിഎസ്ഡിഎസ് സംസ്ഥാന ആസ്ഥാനമന്ദിരമായ അംബേദ്കര്‍ ഭവനില്‍ പുഷ്പാര്‍ച്ചന നടത്തും. സംസ്ഥാന വ്യാപകമായി കുടുംബയോഗ കേന്ദ്രങ്ങളില്‍ രാവിലെ 9ന് പുഷ്പാര്‍ച്ചന നടത്തും. 27 മുതല്‍ 30 വരെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ജന്മദിന സന്ദേശ റാലികളും സമ്മേളനങ്ങളും നടത്തും. ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകളും കലാകായിക മത്സരങ്ങളും മധുരവിതരണവും വിദ്യാഭ്യാസ ചികിത്സ ധനസഹായ വിതരണവും നടത്തും.
വിവിധ കേന്ദ്രങ്ങളില്‍ സിഎസ്ഡിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ കെ. തങ്കപ്പന്‍, വൈസ് പ്രസിഡന്റുമാരായ പ്രവീണ്‍ ജെയിംസ്, വി.പി. തങ്കപ്പന്‍, കെ.സി. പ്രസാദ്, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, ചിന്നമ്മ ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക