വയനാട് : ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം. വയനാട് തലപ്പുഴയില്‍ കണ്ണോത്ത് മലയ്ക്ക് സമീപമാണ് സംഭവം.
മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് ശേഷം 3.30 ഓടെയാണ് അപകടം ഉണ്ടായത്.
തേയില തോട്ടത്തിലെ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. ജീപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 11 പേരും സ്ത്രീകളാണ് എന്നാണ് റിപ്പോര്‍ട്ട്. തോട്ടത്തിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു അപകടത്തില്‍ പെട്ടത്.
കുടിയേറ്റ തമിഴ് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല.
ഒമ്പത് പേരും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഇറക്കത്തില്‍ മുപ്പത് അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. കണ്ണോത്ത് മലയിലും വെണ്മണിയിലും ജോലി ചെയ്യുന്നവരാണ് അപകടത്തില്‍ പെട്ടത്.
ജീപ്പ് പൂര്‍ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: