കാബൂള്‍: പെണ്‍കുട്ടികളെ അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല വിദേശത്തുപോയും പഠിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന് ഭരണകൂടം. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിച്ച 100 അഫ്ഗാന് പെണ്‍കുട്ടികളുടെ യാത്ര താലിബാന് വിലക്കി.
കാബൂള്‍ വിമാനത്താവളത്തില്‍ വച്ച് പെണ്‍കുട്ടികളെ തടഞ്ഞുവെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് താലിബാന് പഠനത്തിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു.
ദുബായ്യില് വ്യവസായിയായ ഖലാഫ് അല്‍ ഹബ്തൂര് ആണ് പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയത്. താലിബാന് ഭരണകൂടത്തിന്റെ നടപടിയില്‍ അദ്ദേഹം അമര്‍ഷവും നിരാശയും പ്രകടിപ്പിച്ചു.
യാത്രാ ചെലവ്, താമസം, ആരോഗ്യ ഇന്‍ഷുറന്‍സ്, ആവശ്യമായ മറ്റ് ഫണ്ടുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ യുഎഇ സര്‍വകലാശാലകളില്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കിയാണ് 100 അഫ്ഗാന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് അല്‍-ഹബ്തൂര് സൗകര്യമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: