തൃക്കൊടിത്താനം: എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ പലയിടങ്ങളിലും പ്രകാശിക്കുന്നില്ലെന്ന് ആക്ഷേപം. ലക്ഷങ്ങള്‍ മുടക്കിയാണ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ആറുമാസം കഴിയുമ്പോഴേക്കും ബള്‍ബുകള്‍ പ്രകാശിക്കാത്ത സ്ഥിതിയാകും.
ലൈറ്റ് പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ ആരെ സമീപിക്കണമെന്നോ, ആരാണ് നന്നാക്കേണ്ടതെന്നോ ആര്‍ക്കും അറിയില്ല. പരസ്പരം പഴിചാരല്‍ മാത്രമാണ് നടക്കുന്നത്. ആറു മാസം മുന്‍പ് തൃക്കൊടിത്താനം മഹാക്ഷേത്രത്തിന്റെ വടക്കേ നടയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് മൂന്നു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രകാശിക്കാതായി. എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് സ്ഥാപിച്ചത്.
മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ വഴി വിളക്കുകള്‍ പ്രകാശിക്കാത്തതും നാട്ടുകാര്‍ക്കിടയില്‍ ആശങ്കയുണര്‍ത്തുന്നു. ക്ഷേത്രത്തില്‍ പുലര്‍ച്ചെയും, വൈകുന്നേരവും വിവിധ ജില്ലകളില്‍ നിന്ന് അഞ്ചമ്പല ദര്‍ശനത്തിന്റെ ഭാഗമായി ദിവസേന നൂറു കണക്കിന് ഭക്തര്‍ എത്തുന്നുണ്ട്.
ഇരുട്ടില്‍ തപ്പിത്തടഞ്ഞാണ് ഭക്തര്‍ ക്ഷേത്രത്തിലേക്ക് പോകുന്നത്. ഇതിന് മുന്‍പ് അവിടെ ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് മാറ്റിയാണ് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: