മുംബൈ : ബോംബെ കേരളീയസമാജത്തിന്റെ വിശാലകേരളം സാഹിത്യ പുരസ്കാരം പ്രമുഖ എഴുത്തുകാരൻ പി.ആർ. നാഥന്. സാഹിത്യമേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് അവാർഡ്. സെപ്റ്റംബർ 17-ന് സമാജത്തിന്റെ ഓണാഘോഷ പരിപാടിയിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പുരസ്കാരം സമർപ്പിക്കും.
സാഹിത്യകാരിയും പ്രഭാഷകയും കവിയുമായ ഡോ.ജെ. പ്രമീളാദേവി, മാധ്യമപ്രവർത്തകനും എഴുത്തുകാരനും കവിയുമായ കാവാലം ശശികുമാർ, ദൽഹി സർവകലാശാല മലയാളംവിഭാഗം മേധാവിയും നിരൂപകനും എഴുത്തുകാരനുമായ ഡോ. പി. ശിവപ്രസാദ് എന്നിവർ ഉൾപ്പെടുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: