Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോവര്‍ ഇറങ്ങി…ഇന്ത്യന്‍ മുദ്ര ചന്ദ്രനില്‍ പതിഞ്ഞു; അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ ആലേഖനം ചെയ്തു

The rover landed...the Indian seal landed on the moon

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2023, 10:27 am IST
in India

ന്യൂദല്‍ഹി: ചന്ദ്രയാന്‍ മൂന്നിന്റെ ‘പ്രഗ്യാന്‍’ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതോടെ ഇന്ത്യന്‍ മുദ്ര ചന്ദ്രനില്‍ എന്നെന്നേക്കുമായി പതിഞ്ഞു. റോവറിന്റെ പിന്‍ചക്രങ്ങളിലുണ്ടായിരുന്ന അശോക സ്തംഭത്തിയും ഐസ്ആര്‍ഒയുടെയും മുദ്രയാണ് ചന്ദ്രോപരിതലത്തില്‍ പതിഞ്ഞത്. രാത്രി 9 മണിയോടെയാണ് പേടകത്തിന്റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്.

‘വിക്രം’ ലാന്‍ഡര്‍ പേടകത്തിന്റെ വാതില്‍ തുറന്ന് റോവര്‍ പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്‌റോ നേരത്തേ പുറത്തുവിട്ടിരുന്നു. ഇനി ചന്ദ്രനില്‍ ഇന്ത്യന്‍ മുദ്ര പതിഞ്ഞ ചിത്രങ്ങള്‍ ലഭിക്കാനായി കാത്തിരിക്കുകയാണ് രാജ്യം. ലാന്‍ഡിംഗിന് ശേഷം ചന്ദ്രോപരിതലത്തില്‍ ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ കെട്ടടങ്ങിയ ശേഷമാണ് റോവര്‍ പുറത്തിറങ്ങിയത്. ചന്ദ്രനിലെ ഗുരുത്വാകര്‍ഷണബലം മൂലം പൊടിപടലങ്ങള്‍ താഴേക്ക് വരാന്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍, റോവര്‍ പെട്ടെന്ന് പുറത്തിറക്കാന്‍ സാധിക്കില്ലെന്ന് ഇസ്‌റോ അറിയിച്ചിരുന്നു.

റോവര്‍ അതിവേഗം പുറത്തിറക്കാന്‍ ശ്രമിച്ചാല്‍ അതില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറകളും മറ്റ് യന്ത്രഭാഗങ്ങളും നശിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കി ഒരു ദിവസമെങ്കിലും കഴിഞ്ഞ ശേഷം റോവര്‍ പുറത്തിറക്കാനാണ് ഇസ്‌റോ നിശ്ചിയിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനിലെ സാഹചര്യങ്ങള്‍ അനുകൂലമായതോടെ റോവര്‍ രാത്രി 10ന് പുറത്തിറക്കുകയായിരുന്നു.

റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകും.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബുധനാഴ്ച വൈകിട്ട് ആറിനാണ് ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യത്തെ രാജ്യമെന്ന ചരിത്ര നേട്ടമാണ് ഇതോടെ പിറന്നത്. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന റിക്കാര്‍ഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Tags: ISROchandrayan 3 lander roverchandrayan 3
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

India

എസ്എല്‍സിയില്‍ പ്രത്യേക റെയില്‍ ട്രാക്ക് നിര്‍മിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് (ഇടത്ത്) പിഎസ് എല്‍വിയ്ക്ക് വേണ്ടിയുള്ള ഒരുക്കം (വലത്ത്)
India

ഇന്ത്യ തളരില്ല, രണ്ട് പിഎസ് എല്‍വികള്‍ പരാജയപ്പെട്ടാലും അടുത്ത പിഎസ്എല്‍വി വിക്ഷേപണം ജൂണില്‍; പരാജയം അന്വേഷിക്കാന്‍ ബാഹ്യഏജന്‍സിയും

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുനീക്കം വരെ പകര്‍ത്തുന്ന പ്രതിരോധ ഉപഗ്രഹം ‘അന്വേഷ’യെ ഇല്ലാതാക്കാന്‍ പിഎസ്എല്‍വിയെ അട്ടിമറിച്ചത് കേരളത്തിലോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.