Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൂരലേന്തിയ ‘ശിക്ഷകര്‍’ അറിയാന്‍

വടിയുടെയും വഴക്കിന്റെയും അടിയുടെയും പിന്തുണയോടെ മാത്രമേ അധ്യാപകര്‍ക്ക് കുട്ടികളെ നന്നാക്കാനാകൂ എന്നു വരികയില്‍ അത് അവരുടെ കഴിവുകേടാണ്. കൂടുതല്‍ പഠിച്ചും കുട്ടികളുമായുള്ള ഫലപ്രദമായ ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ സ്വായത്തമാക്കിയുമാണ് വടിയെ മറികടക്കേണ്ടത്.

അഡ്വ. ചാര്‍ളി പോള്‍ by അഡ്വ. ചാര്‍ളി പോള്‍
Aug 24, 2023, 05:21 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ക്ലാസ്സില്‍ പഠിപ്പിച്ച കണക്ക് നോട്ടുബുക്കില്‍ എഴുതിയില്ല എന്ന മഹാപാതകത്തിനാണ് ഇടയാറന്മുള എരുമക്കാട് കെഡിഎം ഗവ. എല്‍പിസ്‌കൂള്‍ അധ്യാപകന്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയെ ചൂരല്‍ കൊണ്ട് ഒട്ടേറെത്തവണ കയ്യില്‍ അടിക്കുകയും വെറും നിലത്തിരുത്തി മാനസികമായി തളര്‍ത്തുകയും ചെയ്തത്. കുട്ടിയുടെ ഇരു കൈകളിലും കൈത്തണ്ടയിലും ഇടതുകൈപ്പത്തിക്ക് പുറത്തും ഒന്‍പതിടത്തായി അടിയേറ്റു ചുവന്ന പാടുകളുണ്ട്. അധ്യാപകന്‍ ഇപ്പോള്‍ അറസ്റ്റിലാണ്. അധ്യാപകനെ സസ്‌പെന്റ് ചെയ്യുകയും സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.

2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 17-ാം വകുപ്പു പ്രകാരം രാജ്യത്തൊരിടത്തും കുഞ്ഞുങ്ങളെ ശാരീരികമായി ശിക്ഷിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും അനുവദനീയമല്ല. സുപ്രീംകോടതി 2002ല്‍ തന്നെ സ്‌കൂളുകളില്‍ അടിയും മറ്റ് കടുത്ത ശിക്ഷാനടപടികളും നിരോധിക്കുകയും കുട്ടികളുടെ അന്തസ് കാത്തുസൂക്ഷിക്കുന്ന സൗഹര്‍ദപരമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദേശീയ മനുഷ്യാവകാശകമ്മീഷനും സംസ്ഥാനങ്ങളില്‍ ചൂരല്‍പ്രയോഗം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2019 ജൂണ്‍ 28ന് കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്‌കുളുകളില്‍ ചൂരല്‍ വടി പ്രയോഗം നിരോധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. പ്രായം കൊണ്ടോ അധികാരം കൊണ്ടോ സമ്പത്തുകൊണ്ടോ മേല്‍ശക്തിയുള്ളവര്‍ ഒരു അവകാശം എന്ന കണക്കിന് ഏറെക്കാലം മുന്‍പ് മുതലേ നടപ്പാക്കി വരുന്നതാണ് കുട്ടികള്‍ക്കെതിരായ ശാരീരിക ശിക്ഷകള്‍. ഇന്ത്യയിലെ പ്രാചീന ഗുരുകുല സമ്പ്രദായത്തിലും കഠിനശിക്ഷകള്‍ നടപ്പാക്കിയിരുന്നു. പണ്ടുകാലത്തെ ആശാന്‍ പള്ളിക്കൂടങ്ങളിലും സ്‌കൂളുകളിലും മദ്രസകളിലും വേദപാഠ ക്ലാസുകളിലും മതപഠന ശാലകളിലും ഒക്കെ ഇത് ഒരു അംഗീകൃത നടപടിക്രമം എന്ന മട്ടില്‍ നിര്‍ബാധം തുടര്‍ന്നിരുന്നു. കൂടുതല്‍ തല്ലുന്ന അധ്യാപകര്‍ കൂടുതല്‍ മിടുക്കരാണെന്നും അവര്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുന്നുവെന്നുമുള്ള മിഥ്യാധാരണ ഒരുകാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രാകൃത നടപടി ഒരു തരത്തിലും ഗുണം ചെയ്യില്ല എന്നും, മറിച്ച് കുഞ്ഞുങ്ങളുടെ സന്തോഷങ്ങളെയും സ്വപ്‌നങ്ങളെയും ജിജ്ഞാസകളെയും തല്ലിക്കൊഴിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും ആധുനികസമൂഹം ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇറ്റലി, ജപ്പാന്‍, മൊറീഷ്യസ് എന്നീ രാജ്യങ്ങള്‍ അരനൂറ്റാണ്ടു മുന്‍പേ തന്നെ സ്‌കൂളുകളിലെ ശാരീരിക ശിക്ഷകള്‍ നിരോധിച്ചതാണ്. ഇന്ന് ഏകദേശം 130 രാജ്യങ്ങളില്‍ ഈ നിരോധനം പ്രാബല്യത്തിലുണ്ട്. പരസ്യമായ കടുത്ത ശിക്ഷാരീതികള്‍ വഴി കുട്ടികളില്‍ ചിലര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നത് കേരള സര്‍ക്കാര്‍ പ്രത്യേക സര്‍ക്കുലറിലൂടെ 2016 നവംബര്‍ 19 മുതല്‍ വിലക്കിയിട്ടുണ്ട്. കുറ്റക്കാതെ പരസ്യമായി അസംബ്ലിയില്‍ വച്ച് മാപ്പുപറയിക്കുക, സഹപാഠികളുടെ മുന്നില്‍വച്ച് അധിക്ഷേപിക്കുക, സ്റ്റാഫ്‌റൂമില്‍ പരസ്യ കുറ്റവിചാരണ നടത്തുക തുടങ്ങിയ ശിക്ഷാനടപടികള്‍ വിലക്കിയിട്ടുമുണ്ട്. കൗമാരപ്രായത്തില്‍ വിദ്യാര്‍ത്ഥികളുടെ അഭിമാന-ദുരഭിമാന, മിഥ്യാബോധനങ്ങള്‍ രൂപപ്പെട്ടുവരുന്നതിനാല്‍ പരസ്യശാസന ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികളുടെ ക്രിയാത്മമായ കഴിവുകളെ പരസ്യമായി അഭിനന്ദിക്കുകയും തെറ്റുകളെ രഹസ്യമായി തിരുത്തുകയും ചെയ്യുന്നതു വഴി വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ ദൃഢമായ സൗഹൃദം രൂപപ്പെടും. അത് വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തെ പരിപോഷിപ്പിക്കും.

ചൂരല്‍ ശിക്ഷകളിലൂടെയും മാനസിക-ശാരീരിക ഹിംസകളിലൂടെയും മുറിവേല്‍പ്പിക്കപ്പെടുന്ന കുഞ്ഞു ഹൃദയങ്ങളുടെ വേദന വ്യക്തിത്വ വികാസത്തിന് തന്നെ കഠിനമായ വിഘാതം സൃഷ്ടിക്കുന്നുണ്ട്. വളരെ കടുത്ത ശാരീരിക ശിക്ഷ അനുഭവിച്ചവരുടെ തലച്ചോറിന്റെ ഘടനയിലും അതിന്റെ പ്രവര്‍ത്തനത്തിലും മാറ്റങ്ങളുണ്ടാകുന്നെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കഠിന ശിക്ഷകള്‍ തലച്ചോറിന്റെ വികാസപ്രക്രിയയെ ദോഷകരമായി ബാധിക്കും. ശാരീരിക പീഡനങ്ങളേക്കള്‍ ആപത്കരമാണ് മാനസിക പീഡനങ്ങള്‍. പരസ്യമായ വഴക്ക് പറച്ചില്‍, കളിയാക്കല്‍, കുറ്റപ്പെടുത്തല്‍, താഴ്‌ത്തിക്കെട്ടല്‍, ഭീഷണിപ്പെടുത്തല്‍, ഭയപ്പെടുത്തല്‍, പരിഹസിക്കല്‍, പുച്ഛിക്കല്‍, അവഗണിക്കല്‍, ശാപവാക്കുകള്‍ പറയല്‍, താരതമ്യപ്പെടുത്തല്‍, മുറിയില്‍ അടച്ചുപൂട്ടല്‍, സ്‌കൂളില്‍ നിന്ന് പുറത്താക്കല്‍, പൊക്കം, വണ്ണം, നിറം, ജാതി മറ്റു വ്യക്തിത്വ വൈകല്യങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി മോശമായി സംസാരിക്കല്‍ എന്നിവയെല്ലാം കുട്ടികളുടെ മനസ്സില്‍ വലിയ മുറിവുകള്‍ സൃഷ്ടിക്കും. അത് വ്യക്തിത്വ വൈകല്യങ്ങള്‍ക്കിടവരുത്തും. ഇവര്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ രോഗികളായി മാറും. മാനസികവും ശാരീരികവുമായ ശിക്ഷകള്‍ അനുഭവിച്ചവരുടെ തലച്ചോറും ശരീരത്തിലെ സംരക്ഷണ സംവിധാനങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കേരളത്തിലെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍, മത്സ്യത്തൊഴിലാളികളുടെ മക്കള്‍, ആദിവാസി വിദ്യാര്‍ത്ഥികള്‍, പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍, ഭിന്നശേഷി കുഞ്ഞുങ്ങള്‍, പലതരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍, പലവിധ സമ്മര്‍ദ്ദങ്ങളാല്‍ ഞെരിയുന്നവര്‍ തുടങ്ങിയവരെല്ലാം സവിശേഷമായ ശ്രദ്ധയും പരിഗണനയും കരുതലും അര്‍ഹിക്കുന്നവരാണ്. ഈ കുഞ്ഞുങ്ങളെയെല്ലാം ചൂരലിനെ മാനദണ്ഡമാക്കി ശരിയാക്കി എടുക്കാം എന്ന് കരുതുന്നത് ആധുനിക സമൂഹത്തിന് യോജിച്ചതല്ല. കുഞ്ഞുങ്ങള്‍ ഈ രാഷ്‌ട്രത്തിലെ തുല്യപദവിയും ജനായത്ത അവകാശങ്ങളും ഉള്ളവരാണെന്ന തിരിച്ചറിവ് പ്രധാനമാണ്. വടിയുടെയും വഴക്കിന്റെയും അടിയുടെയും പിന്തുണയോടെ മാത്രമേ അധ്യാപകര്‍ക്ക് കുട്ടികളെ നന്നാക്കാനാകൂ എന്നു വരികയില്‍ അത് അവരുടെ കഴിവുകേടാണ്. കൂടുതല്‍ പഠിച്ചും കുട്ടികളുമായുള്ള ഫലപ്രദമായ ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ സ്വായത്തമാക്കിയുമാണ് വടിയെ മറികടക്കേണ്ടത്. പ്രോത്സാഹന-അംഗീകാര-സ്‌നേഹസമീപനങ്ങളാണ് കുട്ടികളെ വളര്‍ത്തുന്നതും നല്ലവരാക്കുന്നതും.
ശിക്ഷണത്തെക്കുറിച്ച് ശ്രീബുദ്ധന്‍ പറയുന്നു; ‘ഒഴുക്കില്‍ ഒരിലപോലെയാണ് നിന്റെ വിദ്യാര്‍ത്ഥി. ഒരു ചെടിത്തണ്ടുകൊണ്ട് ഒന്നു തൊട്ടാല്‍ മതി ഇലയുടെ ദിശമാറും. എത്ര സൗമ്യവും മൃദുലവുമായി അവരെ തൊടാമോ അത്രയും പതുക്കെ, അരുമയോടെ…’. പ്രശസ്ത മന:ശാസ്ത്രജ്ഞനായ യൂങ് പറയുന്നു; ”സൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് ഒരു കുഞ്ഞിന്റെയും ഒരു സസ്യത്തിന്റെയും വളര്‍ച്ചയ്‌ക്ക് അനുപേക്ഷണീയമായി വേണ്ടത്.’ അത് മറക്കരുത്.

Tags: teacherCentral GovernmentNew Education Policyindia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാജ്യത്തെയും, സർക്കാരിനെയുമാണ് നമ്മൾ വിശ്വസിക്കേണ്ടത് ; പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളെയല്ല : ഇർഫാൻ പത്താൻ

India

ഇന്ത്യ പതറില്ല, മറക്കില്ല ; മോദിജീ , നിങ്ങളുടെ ധൈര്യം ഞങ്ങൾക്ക് പ്രചോദനമായി ; നരേന്ദ്രമോദിക്ക് കത്തെഴുതി നടൻ സുദീപ്

India

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

India

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

India

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

നഗിന്‍ദാസും കുടുംബവും ഊട്ടിയിലെ വീട്ടില്‍

വിഭജനാന്തരം ഒരു ജീവിതം

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

കവിത: തൊടരുത് മക്കളെ….

ജന്മഭൂമി മേളയില്‍ തയാറാക്കിയ രാജീവ് ഗാന്ധി മെഡിക്കല്‍
ലബോറട്ടറി സര്‍വീസ് സ്റ്റാള്‍

സാന്ത്വനസേവയുടെ പേരായി രാജീവ് ഗാന്ധി മെഡിക്കല്‍ ലാബ്

ആരോഗ്യ സ്റ്റാളില്‍ മനുഷ്യന്റെ അസ്ഥികൂടം വീക്ഷിക്കുന്ന കുടുംബം

ജന്മഭൂമി സുവര്‍ണ ജൂബിലി: സേവനങ്ങളുമായി പ്രമുഖ ആശുപത്രികളുടെ സ്റ്റാളുകള്‍

ജന്മഭൂമി സുവര്‍ണ ജൂബിലി: മഴവില്‍കുളിരഴകുവിടര്‍ത്തി സംഗീതനൃത്ത നിശ

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച്  ഒരുക്കിയ സ്റ്റാളില്‍ അനന്തപുരി 5000 എന്ന കൃഷി സംരംഭക യജ്ഞത്തില്‍ നിന്ന്‌

അനന്തപുരി 5000; കേന്ദ്ര പദ്ധതികള്‍ കര്‍ഷകരില്‍ നേരിട്ട് എത്തിക്കുന്ന വിപ്ലവം

ജന്മഭൂമി സൂവര്‍ണ ജൂബിലി വേദിയില്‍ സക്ഷമയുടെ കലാവിരുന്ന്‌

സക്ഷമ കലാഞ്ജലി; ഈശ്വരന്‍ തൊട്ട പ്രതിഭകളുടെ വിരുന്ന്

ആസിഫ് അലി വിജയം തുടരും; കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies