Categories: Sports

ലോക പാരാ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് : ഹണി ദബാസിന് സ്വര്‍ണം, രാഹുല്‍ ജോഗ്രജിയയ്‌ക്ക് വെളളി

Published by

ദുബായ്: ദുബായില്‍ നടക്കുന്ന ലോക പാരാ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പവര്‍ലിഫ്റ്റര്‍മാരായ ഹണി ദബാസും രാഹുല്‍ ജോഗ്രജിയയും ചരിത്രം സൃഷ്ടിച്ചു. ഇവര്‍ യഥാക്രമം സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി.132 കിലോയും പിന്നീട് 135 കിലോയും ഉയര്‍ത്തിയാണ് ദബാസ് ആദ്യത്തെ സ്വര്‍ണം നേടിയത്.

പുരുഷന്മാരുടെ 72 കിലോഗ്രാം ജൂനിയര്‍ ഭാരോദ്വഹനത്തില്‍ ജോഗ്രാജിയ 132 കിലോഗ്രാം ഉയര്‍ത്തി വെള്ളി മെഡല്‍ ഉറപ്പിച്ചു.അടുത്ത ലക്ഷ്യം പാരാലിമ്പിക്സില്‍ ഒരു മെഡല്‍ നേടുക എന്നതാണെന്ന് ഹണി ദബാസ് പറഞ്ഞു. ലോസ് ഏഞ്ചലസ് 2028 പാരാലിമ്പിക്സില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ജൂനിയറില്‍ ഒരു വര്‍ഷം കൂടി മത്സരിക്കുമെന്ന് താരം പ്രതികരിച്ചു.

ദുബായ് 2022 ഫാസ ലോകകപ്പില്‍ ദബാസ് രണ്ട് സ്വര്‍ണ മെഡലുകള്‍ നേടിയിരുന്നു.അതേസമയം, ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സീനിയര്‍ വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജോഗ്രാജിയ പറഞ്ഞു.

‘ഈ ചരിത്രപരമായ മെഡലുകള്‍ നമ്മുടെ കായികതാരങ്ങളുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവാണെന്ന് ഇന്ത്യയുടെ പാരാ പവര്‍ലിഫ്റ്റിംഗിന്റെ ചീഫ് കോച്ചും ചെയര്‍പേഴ്സണുമായ ജെപി സിംഗ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by