കോഴിക്കോട്: പാദരക്ഷാ വിപണയില്‍ ആദ്യ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡായി വികെസി ഡിബോണ്‍ വരുന്നു. ഒറ്റ ബ്രാന്‍ഡിനു കീഴില്‍ ഏറ്റവും വലിയ ഫുട്ട് വെയര്‍ ശ്രേണിയാണ് ആഗോള വിപണിക്കു വേണ്ടി വികെസി ഡിബോണ്‍ അവതരിപ്പിക്കുന്നത്. സ്പോര്‍ട്സ് ഷൂ, സാന്‍ഡല്‍സ്, ഫ്ളിപ് ഫ്ളോപ്സ്, ഓപണ്‍ വിയര്, ക്ലോഗ്, സ്ലൈഡ്സ് തുടങ്ങി 16 വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം ഫുട്ട് വെയറുകളാണ് ഈ ബ്രാന്‍ഡിനു കീഴില്‍ അണിനിരത്തുന്നത്. ഒരു കുടയ്ക്കു കീഴില്‍ ഏറ്റവും കൂടുതല്‍ ഫുട്ട് വെയര്‍ വിഭാഗങ്ങള്‍ അവതരിപ്പിക്കുന്ന ഏഷ്യയിലെ ആദ്യ ബ്രാന്‍ഡാകും വികെസി ഡിബോണ്‍. വികെസി ഡിബോണ്‍ ബ്രാന്‍ഡ് ലോഞ്ച് വികെസി ഗ്രൂപ്പ് ചെയര്മാന് വികെസി മമ്മദ് കോയ പ്രമുഖ റിയാലിറ്റിഷോ താരം ആര്യനന്ദയ്ക്ക് ഫൂട്ട്വെയര് നല്കി നിര്‍വഹിച്ചു. തുടര്‍ന്ന് ലോഗോ പ്രകാശനവും നടന്നു.
‘സമകാലിക ആഗോള ഫാഷന്‍ ഫുട്ട് വെയര്‍ രംഗത്തെ പുതിയ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡ് ആയാണ് വികെസി ഡിബോണ്‍ വരുന്നത്. ആഗോള ഫുട്ട് വെയര്‍ വിപണിയില്‍ ചൈനയുടെ ആധിപത്യത്തിനെതിരെ മത്സരിച്ച് മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഈ മത്സരത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ വികെസി ഡിബോണിനു കഴിയും. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പിയു ഉല്‍പ്പന്നങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന പുതിയ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡാണ് വികെസി ഡിബോണ്‍. വികെസിയുടെ പ്രധാന സവിശേഷതകളിലൊന്നായ താങ്ങാവുന്ന വിലയില്‍ ആയിരിക്കും ഈ ശ്രേണിയിലെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തുക,’ വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.
ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം നില്ക്കുന്ന ഇന്ത്യയിലെ യുവജനങ്ങളെയാണ് പ്രധാനമായും വികെസി ഡിബോണ്‍ ലക്ഷ്യമിടുന്നത്. അണിയുന്ന വസ്ത്രങ്ങള്‍ക്കൊപ്പം അനുയോജ്യമായ ഫാഷനിലുള്ള ഫുട്ട് വെയര്‍ വികെസി ഡിബോണ്‍ ശ്രേണിയില്‍ നിന്ന് തിരഞ്ഞെടുക്കാം. താങ്ങാവുന്ന ചെലവില്‍ ഒന്നിലധികം പാദരക്ഷാ ജോഡികള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് വികെസി ഡിബോണ്‍ അവസരമൊരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: