ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടെന്ന വാർത്തകൾ വ്യാജം. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് സഹ കളിക്കാരന്‍ കൂടിയായിരുന്ന ഹെന്ററി ഒലോംഗ സ്ഥിരീകരിച്ചു. ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത അഭ്യൂഹം മാത്രമാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ ആയ എക്‌സില്‍ കുറിച്ചു. ‘തേര്‍ഡ് അംപയര്‍ തിരികെ വിളിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ഒലോംഗ ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഹീത്ത് സ്ട്രീക്കുമായി നടത്തിയ വാട്‌സ് ആപ്പ് സംഭാഷണത്തിന്റെ ചിത്രവും ഒലോംഗ പങ്കുവച്ചു. നേരത്തെ, ഇതിഹാസ താരത്തിന്റെ മരണവിവരമറിഞ്ഞ് ലോകത്തിന്റെ നാനാകോണുകളില്‍ നിന്നും അനുശോചനം എത്തിയിരുന്നു. അദ്ദേഹം മരിച്ചുവെന്ന് വാർത്ത നൽകിയതിൽ ക്ഷമ ചോദിക്കുന്നതായി സ്പോർട്സ്റ്റാർ ട്വീറ്റ് ചെയതു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് തങ്ങളുടെ ലേഖകൻ സ്ഥിരീകരിച്ചതായി സ്പോർട്സ്റ്റാർ അറിയിച്ചു. ദ ഗാർഡിയൻ ഉൾപ്പെടെയുള്ള അന്താരാഷട്ര മാധ്യമങ്ങളും സ്ട്രീക്കിന്റെ മരണവാർത്ത നൽകിയിരുന്നു.
അര്‍ബുദ ബാധിതനായി ചികിത്സയിലാണ് സിംബാബ്‌വെ ദേശീയ ടീമിന്റെ മുന്‍ നായകനായിരുന്ന ഹീത്ത് സ്ട്രീക്ക്. സിംബാബ്‌വെയുടെ ഏക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായിരുന്ന സ്ട്രീക്ക് 2005ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
സിംബാബ്‌വെയ്‌ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്!വെയ്‌ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റിക്കാര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്. വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. 200913 വരെയും 201618 വരെയും അദ്ദേഹം സിംബാബ്‌വെയുടെ പരിശീലകനായിരുന്നു. ബംഗ്ലാദേശിനെയും ഐപിഎലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: