പാലക്കാട്: ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു തൃശൂര്‍ പൂരമായിരിക്കണം അടുത്തവര്‍ഷത്തെ ഗണേശോത്സവമെന്ന് സുരേഷ് ഗോപി. ”ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിച്ചെങ്കില്‍ ചില പിശാചുക്കളോടു നമ്മള്‍ നന്ദി പറയണം. ഞാന്‍ ആ പിശാചിനോടു നന്ദി പറയുന്നു. ഹിന്ദുവിനെ ഉണര്‍ത്തി, വിശ്വാസിയെ നിങ്ങള്‍ ഉണര്‍ത്തി, കൂട്ടത്തില്‍ ഞാനും ഉണര്‍ന്നു” സുരേഷ് ഗോപി പറഞ്ഞു. ഷൊര്‍ണൂര്‍ മണ്ഡലം ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ സഹിക്കുമോ?:
ആറേഴ് വര്‍ഷത്തോളമായി ഗണേശോത്സവത്തില്‍ പങ്കെടുക്കാന്‍ വിളിക്കാറുണ്ടെങ്കിലും അതില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. കൊക്കില്‍ ജീവനുള്ള കാലത്തോളം, നടുനിവര്‍ത്തി രണ്ടുകാലില്‍ നടക്കാന്‍ കഴിയുന്നിടത്തോളം കാലം ഗണേശോത്സവങ്ങളില്‍ പങ്കെടുക്കുമെന്ന് ഇത്തവണ തീരുമാനിച്ചതായും സുരേഷ് ഗോപി പറഞ്ഞു
ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാല്‍ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി
ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്. നമ്മള്‍ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്” നടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: