സണ്ണി ഡിയോള്‍ നയകനായ ഗദര്‍ 2 വന്‍ ഹിറ്റായതോടെ, ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ പത്താനുമായി താരതമ്യപ്പെടുത്തലുകള്‍ ഏറിവരുന്നു. ഗദര്‍ 2 ന് യഥാര്‍ത്ഥത്തില്‍ പത്താന് മൊത്തത്തില്‍ നേടിയ തുകയെ മറികടക്കുമോ എന്ന ചര്‍ച്ചകളും സജീവം. എന്നാല്‍ അതിന് സാധ്യതയില്ല എന്നതാണ് ഉത്തരം. അതേസമയം 10 ദിവസത്തെ ആഭ്യന്തര കളക്ഷന്റെ കാര്യത്തില്‍ ഗദര്‍ 2 പത്താനെ പിന്നിലാക്കി.
റിലീസായി പത്ത് ദിവസം കൊണ്ട് ഗദര്‍ 2 ഇന്ത്യയില്‍ നിന്ന് 375 കോടി രൂപ നേടി. പത്താന് ആദ്യ 10 ദിവസം കൊണ്ട് 364 കോടിയാണ് നേടിയത്. ഇന്ത്യയില്‍ 5500-ലധികം സ്ക്രീനുകളില്‍ പത്താന് റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഗദര്‍ 2 ന് 4000 സ്ക്രീനുകള്‍ മാത്രമാണ് ലഭിച്ചതെന്നതിനാല്‍ ഈ നേട്ടം കൂടുതല്‍ ശ്രദ്ധേയമാണ്. അക്ഷയ് കുമാറിന്റെ ഒ എം ജി 2വും നന്നായി ഓടുന്നുണ്ട്. പത്താന് റിലീസാകുമ്പോള്‍ ഒപ്പം മത്സരിക്കാന്‍ മറ്റ് ചിത്രങ്ങളില്ലായിരുന്നു.
ലോകമെമ്പാടും നിന്ന് 1050 കോടി രൂപയാണ് പത്താന് നേടിയത്. ഗദര്‍ 2 ലോകമെമ്പാടും നിന്ന് ഇതുവരെ നേടിയത് 490 കോടിയാണ്. ഏറ്റവും വലിയ വിദേശ ഹിന്ദി ഹിറ്റുകള്‍ ഇപ്പോഴും ദംഗല്‍ 2024 കോടി, പത്താന് 1050 കോടി, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ 965 കോടി എന്നിവയാണ്.
അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ഗദര്‍ 2, 2001-ല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയാണ്. 1947 ലെ ഇന്ത്യാ വിഭജന കാലഘട്ടം ചിത്രീകരിക്കുന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍ താര സിംഗ് എന്ന ട്രക്ക് ഡ്രൈവറായി അഭിനയിക്കുമ്പോള്‍ അമീഷ പട്ടേല്‍ സക്കീനയായി വേഷമിട്ടു.
നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്റെ വെള്ളിത്തിരയില്‍ തിരിച്ചെത്തിയ ചിത്രമാണ് പത്താന്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ചാരനായാണ് താരം അഭിനയിച്ചത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: