ഇന്‍ഡോര്‍: മധ്യപ്രദേശില്‍ സെന്‍ട്രല്‍ ജയിലിലെ വനിതാ തടവുകാര്‍ക്ക് രാഖി നിര്‍മ്മിക്കാനുള്ള പരിശീലനം നല്‍കിവരികയാണെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തടവുകാര്‍ നിര്‍മ്മിക്കുന്ന രാഖി ജയിലില്‍ ഉണ്ടാക്കുന്ന മറ്റ് ഉത്പന്നങ്ങള്‍ക്ക് സമാനമായി വില്‍ക്കും.
’40 ഓളം വനിതാ തടവുകാര്‍ ഇവിടെ രാഖി നിര്‍മ്മിക്കുന്നു. അവര്‍ക്ക് അതിനായി പരിശീലനം നല്‍കുന്നുണ്ട്. ജയില്‍ മോചിതരായ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനുള്ള ശ്രമമാണിത്- സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഡോ അല്‍ക്ക സോങ്കര്‍ പറഞ്ഞു.
നേരത്തെയും, മധുരപലഹാരങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാന്‍ വനിതാ തടവുകാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ജയില്‍ മോചിതരാകുമ്പോള്‍ വീണ്ടും കുറ്റകൃത്യം ചെയ്യാതെ വരുമാനം കണ്ടെത്താനും നല്ല ജീവിതം നയിക്കാനും അവര്‍ക്ക് കഴിയുമെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു.
ജയിലില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ജയിലിന് പുറത്ത് കടകള്‍ സ്ഥാപിച്ചാണ് വില്‍ക്കുന്നതെന്നും ഈ രാഖികളും അവിടെ വില്‍ക്കുമെന്നും ജയില്‍ സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ചാന്ദ്ര കലണ്ടര്‍ അനുസരിച്ച് ശ്രാവണ മാസത്തിലെ അവസാന ദിവസമാണ് രക്ഷാ ബന്ധന് ആചരിക്കുന്നത്. ഇത് സാധാരണയായി ഓഗസ്റ്റില്‍ മാസത്തിലാകും. ‘രക്ഷാബന്ധന്, എന്നാല്‍ സംസ്കൃതത്തില്‍ ‘സംരക്ഷണം, കടപ്പാട്, അല്ലെങ്കില്‍ കരുതല്‍ എന്നിങ്ങനെയാണ് അര്‍ത്ഥം. ഈ വര്‍ഷത്തെ രക്ഷാബന്ധന് ഓഗസ്റ്റ് 30 ന് ആഘോഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: