മുംബൈ: ഫിഡെ (അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍) നടത്തുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തിയ പ്രജ്ഞാനന്ദയ്ക്ക് സകലസൗഭാഗ്യങ്ങളും നേര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മാഗ്നസ് കാള്‍സനുമായുള്ള ഫൈനല്‍ പോരാട്ടത്തില്‍ മുഴുവന്‍ ഇന്ത്യയും ഒപ്പമുണ്ടാകുമെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രജ്ഞാനന്ദയെ ആശംസിച്ചു.
അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാള്‍സനെയാണ് പ്രജ്ഞാനന്ദ ഫൈനലില്‍ നേരിടാന്‍ പോകുന്നത്. അതിന്ന് മുന്നോടിയായാണ് സച്ചന്‍ ടെണ്ടുല്‍ക്കര്‍ സമൂഹമാധ്യമസൈറ്റായ എക്സില്‍ ആശംസകള്‍ നേര്‍ന്നത്.
“ലോക ചെസില്‍ ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നിലയ്‌ക്ക് താങ്കള്‍ ചരിത്രം സൃഷ്ടിച്ചു. അതിശക്തമായ പോരാട്ടങ്ങള്‍ നിറഞ്ഞതായിരുന്നു താങ്കലുടെ യാത്ര.” – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുറിച്ചു. ഫിഡെ ലോകചെസ്സില്‍ ഫൈനലില്‍ കടക്കുക വഴി പ്രജ്ഞാനന്ദ എന്ന 18 കാരന്‍ പല റെക്കോഡുകള്‍ തിരുത്തിക്കുറിച്ചു. വിശ്വനാഥന്‍ ആനന്ദിന് ശേഷം ഫിഡെ ലോകചെസില്‍ ഫൈനലില്‍ കടക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പ്രജ്ഞാനന്ദ. 2000ന് ശേഷം ഫിഡെ ലോകചെസില്‍ ഫൈനലില്‍ എത്തുന്ന ഇന്ത്യ താരമായി മാറിയിരിക്കുകയാണ് പ്രജ്ഞാനന്ദ. മറ്റൊരു റെക്കോഡ് ഫിഡെ ലോകചെസ് ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും പ്രജ്ഞാനന്ദ മാറി.
“ചെസ് ബോര്‍ഡ് ഒരുങ്ങിക്കഴിഞ്ഞു. ഓരോ നീക്കവും എണ്ണുകയാണ്. നന്മകള്‍ നേരുന്നു. ഇന്ത്യ താങ്കളോട് ഒപ്പമുണ്ടാകും.”- സച്ചിന്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക