തിരുവനന്തപുരം: രസീത് നറുക്കെടുത്ത് വിജയിക്കുന്നവര്‍ക്കും മദ്യം സമ്മാനമായി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ഓര്‍മ്മിപ്പിച്ച് സംസ്ഥാന എക്സൈസ് വകുപ്പ്. ഓണക്കാലത്ത് സമാനമായ നറുക്കെടുപ്പുകളും സമ്മാനദാനങ്ങളും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നയിപ്പ്.
ചിലര്‍ ശ്രദ്ധ നേടാനായി സമൂഹമാധ്യമങ്ങളില്‍ മദ്യം സമ്മാനമായി നല്‍കുമെന്ന് കാണിക്കുന്ന മത്സരകൂപ്പണുകള് പ്രചരിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ നോട്ടിസുകള്‍ കണ്ട് അനുകരിക്കരിക്കാന്‍ പാടില്ല.
മദ്യമോ മറ്റു ലഹരി വസ്തുക്കളോ സമ്മാനമായി നല്‍കുന്നത് അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് പ്രകാരം കുറ്റകരമാണ്. ആറുമാസംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടി ചേര്‍ന്നതോ ആണ് ശിക്ഷ. പല രസീതുകളിലും മേല്‍വിലാസമോ ഫോണ്‍ നമ്പറോ ഇല്ലാത്തതിനാല്‍ പരിശോധനയ്ക്ക് എക്സൈസിനു പരിമിതികളുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: