Categories: NewsIndia

ഐസിഎആര്‍ സ്വകാര്യപങ്കാളിത്തം അംഗീകരിക്കില്ല: കിസാന്‍സംഘ്

Published by

ഹുബ്ലി (കര്‍ണാടക): ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചില്‍ (ഐസിഎആര്‍) സ്വകാര്യ പങ്കാളിത്തം റദ്ദാക്കണമെന്ന് ഭാരതീയ കിസാന്‍സംഘ്. ഹൂബ്ലിയിലെ ശ്രീനിവാസ ഗാര്‍ഡനില്‍ സമാപിച്ച കിസാന്‍ സംഘ് ദ്വിദിന പ്രബന്ധ് സമിതി യോഗമാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.
സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് ഗവേഷണം നടത്തുമെന്ന ഐസിഎആര്‍ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്ന് സമ്മേളനവിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവച്ച കിസാന്‍സംഘ് ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ആവശ്യപ്പെട്ടു. ഐസിഎആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പുതിയ നീക്കം അവരുടെ ആത്മവിശ്വാസം കെടുത്തും. സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തം ഗവേഷണങ്ങളെ വന്‍കിട കോര്‍പ്പറേറ്റ് ഹൗസുകള്‍ക്ക് സഹായകരമായ നിലയില്‍ നയിക്കുമെന്ന് കിസാന്‍സംഘ് ആശങ്ക പ്രകടിപ്പിച്ചു. കര്‍ഷകരുടെ താത്പര്യവും പ്രതീക്ഷയും നശിക്കുകയാകും ഇതിന്റെ ഫലം, മോഹിനി മോഹന്‍ മിശ്ര ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഗവേഷണത്തിനായി ഐസിഎആറിന്
മതിയായ ഫണ്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വര്‍ഷം ഭാരതീയ കിസാന്‍ സംഘ് അംഗത്വ വര്‍ഷമായി ആചരിക്കും. ഒരു ലക്ഷം ഗ്രാമങ്ങളില്‍ സക്രിയ സമിതികളാണ് ലക്ഷ്യം. പ്രബന്ധ് സമിതിയുടെ യോഗം ഇതിനായി വിപുലമായ പദ്ധതി തയാറാക്കി. പ്രളയത്തിലും വരള്‍ച്ചയിലും നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കണമെന്ന് മിശ്ര പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by