ന്യൂദല്‍ഹി: നിയമസംഹിതയില്‍ അടിമുടി മാറ്റം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച അധ്യാപകനെ എജ്യുടെക് കമ്പനിയായ അണ്‍ അക്കാദമി പുറത്താക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതോടെ ഇയാളെ ഹീറോയാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് ആം ആദ്മിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസമെത്തിക്കുന്ന കമ്പനിയാണ് അണ്‍ അക്കാദമി.
കരൺ സാങ്‌വാൻ എന്ന അധ്യാപകനാണ് ക്ലാസെടുക്കുന്നതിനിടയില്‍ രാഷ്‌ട്രീയം പറയാന്‍ നോക്കിയത്. താന്‍ ഇത്രയും കാലം പഠിപ്പിച്ച നിയമത്തെക്കുറിച്ചുള്ള സിലബസെല്ലാം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന മാറ്റം കാരണം പാഴായി എന്നതാണ് കരണ്‍ സാങ് വാന്‍ കേന്ദ്രസര്‍ക്കാരിനെതിരെ തിരിയാന്‍ കാരണമായത് വിദ്യാസമ്പന്നരായവര്‍ രാഷ്‌ട്രീയത്തില്‍ ഉയര്‍ന്നുവരാത്തതാണ് ഇതിന് കാരണമെന്നായിരുന്നു കരണ്‍ സാങ് വാന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുമ്പോള്‍ വ്യക്തിപരമായ അഭിപ്രായങ്ങളും രാഷ്‌ട്രീയവും പറയരുതെന്നതാണ് അണ്‍ അക്കാദമിയുടെ നിയമം. ഇത് ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരണ്‍ സാങ് വാനെ പുറത്താക്കി.
വാസ്തവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേതുള്‍പ്പെടെ കാലത്തിന് ചേരാത്ത കുറെ നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പാക്കാന്‍ പോകുന്ന നിയമസംഹിതയില്‍ ഇല്ലാതാക്കിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചു എന്നതറിഞ്ഞതോടെ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ എല്ലാം കരണ്‍ സാങ് വാനെ ഹീറോയാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളും കരണ്‍ സാങ് വാന് വേണ്ടി വാദിക്കുകയാണ്.
“വിദ്യാർത്ഥികൾക്ക് നിഷ്പക്ഷമായ നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഞങ്ങളുടെ അധ്യാപകർക്ക് കർശനമായ പെരുമാറ്റച്ചട്ടങ്ങൾ നിലനിൽക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ വിദ്യാർത്ഥികളാണ് പ്രധാനം.ക്ലാസ് റൂം വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കിടാനുള്ള ഇടമല്ല. . നിലവിലെ സാഹചര്യത്തിൽ നിർദ്ദേശങ്ങൾ ലംഘിച്ചതിനാലാണ് സാങ്വാനെ പുറത്താക്കാൻ ഞങ്ങൾ നിർബന്ധിതരായത്”- അൺഅക്കാഡമി സഹസ്ഥാപകനായ റോമൻ സൈനി പറഞ്ഞു.
12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതും വാദികള്‍ക്ക് നീതി കാലതാമസം കൂടാതെ ലഭ്യമാക്കുന്നതും ഉള്‍പ്പെടെ ഒട്ടേറെ കാലാനുസൃത പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതാണ് കഴിഞ്ഞ ദിവസം അമിത് ഷാ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍. ബ്രിട്ടീഷുകാര്‍ എഴുതിയുണ്ടാക്കിയ പഴയ നിയമസംഹിതയില്‍ ഇന്ത്യയ്‌ക്കു ചേരും വിധം, ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് തയ്യാറാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് വലിയ സ്വീകാര്യത നിയമജ്ഞര്‍ക്കിടയില്‍ കിട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് യാതൊരു അടിസ്ഥാനവുമില്ലാതെ അണ്‍ അക്കാദമിയിലെ അധ്യാപകന്‍ അതിനെ പരിഹസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: