മോസ്കോ: ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാൻ 3നൊപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ- 25 തകർന്നതായി സ്ഥിരീകരണം. പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങി. ലാന്‍ഡിംഗിന് മുന്നോടിയായുള്ള ഭ്രമണപഥത്തിലേക്ക് താഴ്‌ത്തുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. 50ഓളം വര്‍ഷത്തിനിടെയുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായിരുന്നു ഇത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാണ് റഷ്യ ലക്ഷ്യമിട്ടത്. തിങ്കളാഴ്ചയാണ് സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരുന്നത്. ലുണ- 25മായുള്ള ബന്ധം നഷ്ടപ്പെട്ടതായി റഷ്യയുടെ ദേശീയ ബഹിരാകാശ കോര്‍പറേഷനായ റോസ്‌കോസ്‌മോസ് അറിയിച്ചു. അസാധാരണ സാഹചര്യം നേരിടുന്നുവെന്നാണ് റഷ്യയുടെ ബഹിരാകാശ ഏജൻസി അറിയിച്ചിരുന്നത്.
ആഗസ്റ്റ് 11 ന് പുലർച്ചെ 4:40 ന് അമുർ ഒബ്ലാസ്റ്റിലെ വോസ്റ്റോണി കോസ്മോഡ്രോമിൽ നിന്നാണ് ലൂണ-25 ദൗത്യം വിക്ഷേപിച്ചത്. സോയൂസ് 2.1ബി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 1976-ലെ ലൂണ-24 ദൗത്യത്തിന് ശേഷം ഇതുവരെ ഒരു റഷ്യൻ വാഹനവും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയിട്ടില്ല. ഇന്ത്യയുടെ ചന്ദ്രയാൻ-3 വിക്ഷേപിച്ച് ഒരു മാസത്തിന് ശേഷമായിരുന്നു റഷ്യൻ വിക്ഷേപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: